
ദുബൈ: യുഎഇയിലെ കൊവിഡ് പ്രതിരോധത്തിനിടെ ജീവന് നഷ്ടമായവരുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ‘നിങ്ങളെ സംരക്ഷിക്കേണ്ടത് കടമ മാത്രമല്ല ഉത്തരവാദിത്തവും കൂടിയാണ്, എന്നെ ഒരു സഹോദരനായി കരുതൂ’, ശൈഖ് മുഹമ്മദ് പറഞ്ഞു. നന്ദി പ്രകടിപ്പിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത് വിലമതിക്കാനാകാത്ത സമ്മാനമാണ്. ഏത് സമയത്തും നിങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ ഞങ്ങളെ അനുവദിക്കുക. നിങ്ങള്‍ക്ക് യുഎഇയില്‍ ഒരു കുടുംബമുണ്ട്, മുഹമ്മദ് ബിന്‍ സായിദ് എന്ന ഒരു സഹോദരനുണ്ട്’, മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞ്. കൊവിഡ് പോരാളികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.
സീനിയര്‍ ലബോറട്ടറി ടെക്നീഷ്യനായിരുന്ന അഹമ്മദ് അല്‍ സബായിയുടെ സഹോദരന് മുഹമ്മദ് അല്‍ സബായിയെയാണ് അദ്ദേഹം ആദ്യമായി ഫോണില്‍ വിളിച്ച് സംസാരിച്ചത്. അന്‍വര്‍ അലി പി, ലെസ്ലി ഓറിന് ഒകാംപോ, ഡോ ബസ്സാം ബെര്‍ണീഹ്, ഡോ സുധീര്‍ വാഷിംകര്‍ എന്നിവരുടെ കുടുംബാംഗങ്ങളെയും ശൈഖ് മുഹമ്മദ് ഫോണില്‍ വിളിച്ച് നന്ദിയും പിന്തുണയും അറിയിച്ചു.
അല്‍ ഐനിലെ ബുര്‍ജീല്‍ ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍ വാഷിംകാറിന്റെ ഭാര്യ ഡോ. വര്‍ഷ വാഷിംകാറിനോടും ശൈഖ് മുഹമ്മദ് സംസാരിച്ചു. നിങ്ങളെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്ത്വമാണെന്നും അദ്ദേഹം പറഞ്ഞു.
.
- TAGS:
- Abu Dhabi