രണ്ടു രാജ്യങ്ങളില്‍ വേര്‍പെട്ടു പോയി; 21 വര്‍ഷം പരസ്പരം കാണാതിരുന്ന ജൂത കുടുംബങ്ങളെ ഒരുമിപ്പിച്ച് യുഎഇ

രണ്ടു പതിറ്റാണ്ടിലേറെയായി പരസ്പരം കാണാന്‍ കഴിയാതിരുന്ന ജൂത കുടുംബങ്ങള്‍ക്ക് ഒത്തുകൂടാന്‍ അവസരം നല്കി യുഎഇ അധികൃതര്‍. രണ്ട് രാജ്യങ്ങളിലായിപ്പോയ രണ്ട് കുടുംബങ്ങള്‍ക്കാണ് വീണ്ടും അബുദാബിയില്‍ ഒരുമിച്ച് കൂടാന്‍ അവസരം ലഭിച്ചത്.
യെമനിലും യുകെയിലുമായി വേര്പെട്ടുപോയെ കുടുംബാംഗങ്ങളാണ് ഇതില്‍ ഒന്നാമത്തേത്. സൊലിമാന്‍ ഫായിസ്, ഷമ സൊലിമാന്‍ എന്നീ വൃദ്ധ ദമ്പതികളാണ് മക്കളെയും പേരക്കുട്ടികളെയും വിട്ട് വര്‍ഷങ്ങളോളം യെമനില്‍ കഴിഞ്ഞത്. 35 കാരനായ യിത്ഷക് ഫായിസ് എന്നയാള്‍ ചെറുപ്പത്തിലെപ്പോഴോ കണ്ടതായിരുന്നു ഇദ്ദേഹത്തിന്റെ ഈ മുത്തശ്ശനെയും മുത്തശ്ശിയെയും. യെമനില്‍ നിന്നും പിതാവ് യുകെയിലേക്ക് പോയതോടെ ഇവര്‍ പിന്നീട് തിരിച്ചു വന്നിരുന്നില്ല. യെമനിലെ രാഷ്ട്രീയ സംഘര്‍ഷ സാഹചര്യങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലമാണ് ഇവര്‍ക്ക് പിന്നെ തിരിച്ചു വരാനാവാതെ പോയത്.
21 വര്‍ഷങ്ങള്‍ക്കുള്ളില്‍ എല്ലാവരുടെയും ജീവിതം മാറി മറിഞ്ഞിട്ടുണ്ട്. യിത്ഷക് വിവാഹം കഴിച്ച് കുട്ടികളൊക്കെയായി. ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കൊപ്പം മക്കളും ഭാര്യയും യുകെയില്‍ നിന്നും അബുദാബിയിലെത്തിയിരുന്നു.
‘ ഇന്ന് യുഎഇ എന്റെ കുടുംബത്തിന്റെ സ്വപ്നം സാക്ഷാത്കരിച്ചു. 21 വര്‍ഷത്തെ വേര്‍പിരിയലിനു ശേഷം വീണ്ടും ഒന്നിക്കാന്‍ പറ്റുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരുന്നു,’ അദ്ദേഹം പറഞ്ഞു.
ഈ നിമിഷം തന്റെ ഓര്‍മ്മയില്‍ എന്നും നിലനില്‍ക്കുമെന്നാണ് ഫായിസിന്റെ അമ്മ ലോ ഫായിസ് പ്രതികരിച്ചത്. 15 വര്‍ഷത്തോളം വേര്‍പെട്ടു നിന്ന കുടുംബാഗംങ്ങളാണ് രണ്ടാമതായി കൂടിച്ചേരലിന് അവസരം ലഭിച്ചത്. യെമനും അബുദാബിയിലുമായാണ് ഈ കുടുംബത്തിലെ അംഗങ്ങള്‍ വേര്‍പെട്ടു നില്‍ക്കുകയായിരുന്നു. ‘ സ്നേഹത്തിന്റെയും സഹനത്തിന്റെയും സമാധാനത്തിന്റെയും ഭവനമാണ് യുഎഇ,’ കുടുംബാംഗങ്ങളുമായി കൂടിച്ചേരാന്‍ അവസരം ലഭിച്ച ഹരോണ്‍ സലെം വാം ന്യൂസ് ഏജന്‍സിയോട് പ്രതികരിച്ചു.