Top

വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് പ്രവേശനാനുമതി നല്‍കാനൊരുങ്ങി യുഎഇ; യാത്രാവിലക്കില്‍ ഇളവ്

ദുബായ്: ഇന്ത്യയില്‍ നിന്നുമുള്ളയാത്രകാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് യുഎഇ. യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസകാര്‍ക്ക് ജൂണ്‍ 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാം. 48 മണിക്കൂറിനകത്തുള്ള പിസിആര്‍ നെഗറ്റീവ് ഫലം ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മേലുള്ള യാത്രവിലക്ക് ജൂലൈ ആറുവരെ നീട്ടിയതായി മുന്‍പ് അറിയിച്ചിരുന്നു. ഈ വിലക്ക് നിലനില്‍ക്കെയാണ് പുതിയ തീരുമാനം ഉണ്ടാകുന്നത്. ഇതനുസരിച്ച് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാനാകാതെ കേരളത്തിലടക്കം കുടുങ്ങികിടക്കുന്ന താമസ വിസയുള്ള പ്രവാസികള്‍ക്ക് വാക്‌സിന്‍ സ്വീകരിച്ച് യുഎഇയിലേക്ക് […]

19 Jun 2021 9:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് പ്രവേശനാനുമതി നല്‍കാനൊരുങ്ങി യുഎഇ; യാത്രാവിലക്കില്‍ ഇളവ്
X

ദുബായ്: ഇന്ത്യയില്‍ നിന്നുമുള്ളയാത്രകാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് യുഎഇ. യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസകാര്‍ക്ക് ജൂണ്‍ 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാം. 48 മണിക്കൂറിനകത്തുള്ള പിസിആര്‍ നെഗറ്റീവ് ഫലം ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മേലുള്ള യാത്രവിലക്ക് ജൂലൈ ആറുവരെ നീട്ടിയതായി മുന്‍പ് അറിയിച്ചിരുന്നു. ഈ വിലക്ക് നിലനില്‍ക്കെയാണ് പുതിയ തീരുമാനം ഉണ്ടാകുന്നത്. ഇതനുസരിച്ച് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാനാകാതെ കേരളത്തിലടക്കം കുടുങ്ങികിടക്കുന്ന താമസ വിസയുള്ള പ്രവാസികള്‍ക്ക് വാക്‌സിന്‍ സ്വീകരിച്ച് യുഎഇയിലേക്ക് മടങ്ങാം.

യുഎഇക്ക് പുറമേ ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ത്യക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കുവൈത്ത് പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുകയാണ്. ഓഗസ്റ്റ് ഒന്ന് മുതല്‍ വിലക്ക് നീക്കാനാണ് സാധ്യത.

വാക്‌സിനെടുത്ത, രാജ്യത്ത് താമസ വിസയുള്ളവര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടായിരിക്കും തീരുമാനമെന്നും കുവൈത്ത് അറിയിച്ചിരുന്നു. നിലവില്‍ ആസ്ട്രസെനിക, ഫൈസര്‍, മൊഡേണ, ജോണ്‍സന്‍ ആന്റ് ജോണ്‍സണ്‍ എന്നീ നാല് വാക്‌സിനുകള്‍ക്കാണ് കുവൈത്ത് അംഗീകാരം നല്‍കിയിരിക്കുന്നത്. രാജ്യത്തെത്തി ഏഴ് ദിവസം ക്വാറന്റീനില്‍ കഴിഞ്ഞതിന് ശേഷം പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ക്വാറന്റീന്‍ അവസാനിപ്പിക്കാന്‍ കഴിയൂ.

Also Read: ഇറാന്‍ പ്രസിഡണ്ടായി ഇബ്രാഹിം റൈസിയെ പ്രഖ്യാപിച്ചു

Next Story