‘അസാധ്യമായത് നേടാന്‍ യുഎഇക്ക് കഴിവുണ്ടെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു’; ചൊവ്വാ ദൗത്യ വിജയത്തില്‍ യുഎഇ പ്രസിഡന്റ്

യുഎഇയുടെ പര്യവേക്ഷണ പേടകമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയതിനു പിന്നാലെ പ്രതികരണവുമായി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍.
ആദ്യമായാണ് ഒരു അറബ് രാജ്യം ചൊവ്വാ ദൗത്യം നടത്തുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദൃഡനിശ്ചയവും സ്ഥിരോല്‍സാഹവും ഇല്ലായിരുന്നെങ്കില്‍ ഈ ചരിത്ര നേട്ടം സാധ്യമാവാല്ലായിരുന്നെന്നാണ് യുഎഇ പ്രസിഡന്റ് പറയുന്നത്.

‘ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2013 ല്‍ കൊണ്ടുവന്ന ഈ ആശയം നടപ്പാക്കാനുള്ള അദ്ദേഹത്തിന്റെ സ്ഥിരോല്‍സാഹവും ദൃഡനിശ്ചയവും ഇല്ലാതെ ഈ നേട്ടം സാധ്യമാകുമായിരുന്നില്ല. അതിന്റെ വിജയം വരെ അദ്ദേഹം അടുത്ത് നിന്ന് പിന്തുടര്‍ന്നു,’ യുഎഇ പ്രസിഡന്റ് പറഞ്ഞു. ഒപ്പം അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് അല്‍ നഹ്‌യാന്റെ പ്രയത്‌നത്തെയും അദ്ദേഹം അഭിനന്ദിച്ചു.

‘ അസാധ്യമായത് നേടാന്‍ യുഎഇക്ക് കഴിവുണ്ടെന്ന് ലോകത്തെ കാണിച്ചതിന് പദ്ധതിക്ക് പിന്നിലെ രണ്ട് നേതാക്കന്‍മാര്‍ക്കും ശാസ്ത്രജ്ഞന്‍മാര്‍ക്കും എന്‍ജീനയര്‍മാര്‍ക്കും നന്ദി,’ യുഎഇ പ്രസിഡന്റ് പറഞ്ഞു.

ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിച്ച ലോകത്തെ അഞ്ചാമത്തെ രാജ്യമായിരിക്കുകയാണ് യുഎഇ. അമേരിക്ക, ഇന്ത്യ, മുന്‍ സോവിയറ്റ് യൂണിയന്‍, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി എന്നിവയാണാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 2020 ജൂലൈ 2 നാണ് ജപ്പാനിലെ തെനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് യുഎഇയുടെ ചൊവ്വാ ദൗത്യ പേടകം വിക്ഷേപിച്ചത്.

ആറു വര്‍ഷം മുമ്പാണ് യുഎഇ ചൊവ്വാ ദൗത്യത്തിനുള്ള പഠനങ്ങള്‍ നടത്താന്‍ തുടങ്ങിയത്. ചൊവ്വാ ദൗത്യത്തിനുള്ള മുഴുവന്‍ സാങ്കോതിക വിദ്യകളോ വൈദഗ്ദ്യമോ രാജ്യത്തില്ലാത്തിനാല്‍ അമേരിക്കന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ മേല്‍നോട്ടത്തിലാണ് ഹോപ് പ്രോബ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

Covid 19 updates

Latest News