UAE

ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് നീട്ടി യുഎഇ; ജൂലൈ ആറുവരെ രാജ്യത്തേക്ക് പ്രവേശനമില്ല

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രവിലക്ക് നീട്ടി യുഎഇ. ജൂലൈ ആറുവരെ വിലക്ക് നീട്ടിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഇന്ത്യയിലെ കൊവിഡ് വ്യാപനം നിയന്ത്രണത്തിലാകാത്ത പശ്ചാത്തലത്തിലാണ് തീരുമാനം.

ജൂണ്‍ 14 വരെ നിലനില്‍ക്കുമെന്ന് അറിയിച്ചിരുന്ന വിലക്കാണ് വീണ്ടും നീട്ടിയത്. ദുബായിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന മലയാളി പ്രവാസികള്‍ക്ക് അടക്കം വലിയ തിരിച്ചടിയാണിത് ഉണ്ടാക്കുന്നത്.

യുഎഇക്ക് പുറമേ ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ത്യക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. താമസ വിസക്കാര്‍ക്ക് ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ പ്രവേശനമുണ്ട്.

ജൂലൈ ആദ്യവാരത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സികളെ ബന്ധപ്പെട്ട് യാത്ര പുനക്രമീകരണം നടത്തണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

അതേസമയം, യുഎഇ പൗരത്വമുള്ളവര്‍, ഗോള്‍ഡന്‍ വിസ ഉടമകള്‍, നയതന്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് യുഎഇയിലേക്ക് പ്രത്യേക വിമാനങ്ങളില്‍ യാത്ര ചെയ്യാവുന്നതാണ്.

Also Read: ‘ബയോവെപ്പന്‍ പ്രയോഗം ദുര്‍വ്യാഖ്യാനം ചെയ്തു’; തന്നെ രാജ്യദ്രോഹിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് അയിഷ സുല്‍ത്താന

Covid 19 updates

Latest News