Top

ഇന്ത്യയില്‍ നിന്നും യുഎഇലേക്കുള്ള യാത്രാവിലക്ക് ഓഗസ്റ്റ് രണ്ട് വരെ നീട്ടി

ഇന്ത്യയില്‍ നിന്നും യുഎഇലേക്കുള്ള യാത്രാവിലക്ക് ഓഗസ്റ്റ് രണ്ട് വരെ തുടരുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ്‌. വിലക്ക് കുറച്ചുനാള്‍കൂടി നീട്ടേണ്ടതായി വരുമെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കെ യുഎഇലേക്കുള്ള പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുക്കാത്തതാണ് യാത്രവിലക്ക് തുടരാന്‍ കാരണമെന്നും മറ്റ് എയര്‍ലൈന്‍ കമ്പനികളും നേരത്തെ അറിയിച്ചിരുന്നു നേരത്തെ അറിയിച്ചിരുന്നു. യാത്രാവിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതത് രാജ്യങ്ങളിലെ കൊവിഡ് സ്ഥിതിഗതികള്‍ സസൂക്ഷ്മം […]

26 July 2021 6:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയില്‍ നിന്നും യുഎഇലേക്കുള്ള യാത്രാവിലക്ക് ഓഗസ്റ്റ് രണ്ട് വരെ നീട്ടി
X

ഇന്ത്യയില്‍ നിന്നും യുഎഇലേക്കുള്ള യാത്രാവിലക്ക് ഓഗസ്റ്റ് രണ്ട് വരെ തുടരുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ്‌. വിലക്ക് കുറച്ചുനാള്‍കൂടി നീട്ടേണ്ടതായി വരുമെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കെ യുഎഇലേക്കുള്ള പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുക്കാത്തതാണ് യാത്രവിലക്ക് തുടരാന്‍ കാരണമെന്നും മറ്റ് എയര്‍ലൈന്‍ കമ്പനികളും നേരത്തെ അറിയിച്ചിരുന്നു നേരത്തെ അറിയിച്ചിരുന്നു.

യാത്രാവിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതത് രാജ്യങ്ങളിലെ കൊവിഡ് സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തി വരികയാണ്. എല്ലാ തലങ്ങളും പരിശോധിച്ചാകും വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസ, ഇന്‍വസ്റ്റര്‍ വിസ എന്നിവയുള്ളവര്‍ക്ക് യുഎഇയില്‍ വരുന്നതിന് തടസമില്ല.

ALSO READ: ‘അന്ന് ശിവദാസനെ പുല്‍പ്പള്ളിക്കാര്‍ മരത്തില്‍ കെട്ടിയിട്ടു തല്ലി’; ഡിസിസി സെക്രട്ടറിക്കെതിരെ മഹിള കോണ്‍ഗ്രസ് നേതാവിന്റെ കത്ത്; ആറ് മാസമായിട്ട് മുല്ലപ്പള്ളിക്ക് മിണ്ടാട്ടമില്ല

Popular

    Next Story