വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ല; വ്യക്തി നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് യുഎഇ
രാജ്യത്തെ വ്യക്തി നിയമങ്ങളില്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍. ഇസ്ലാമിക നിയമങ്ങളെ അടിസ്ഥാനമാക്കി രാജ്യത്ത് നിലവില്‍ ഉണ്ടായിരുന്ന നിയമങ്ങളിലാണ് മാറ്റം വന്നിരിക്കുന്നത്. പുതിയ നിയമപരിഷ്‌കാരങ്ങള്‍ അനുസരിച്ച് പരസ്പര ധാരണയോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ല. എന്നാല്‍ 14 വയസ്സിനു താഴെയുളള ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ആണെങ്കില്‍, അവര്‍ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണെങ്കില്‍, പ്രതി ഇരയുടെ ബന്ധുവാണെങ്കില്‍ എന്നിങ്ങനെയുളള സാഹചര്യങ്ങളില്‍ ഉഭയസമ്മതപ്രകാരമുളള ലൈംഗിക ബന്ധം ശിക്ഷാര്‍ഹമാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായുളള ലൈംഗിക ബന്ധം, മാനസിക വെല്ലുവിളി നേരിടുന്നവരെ പീഡിപ്പിക്കുന്നത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് വധശിക്ഷ […]

രാജ്യത്തെ വ്യക്തി നിയമങ്ങളില്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍. ഇസ്ലാമിക നിയമങ്ങളെ അടിസ്ഥാനമാക്കി രാജ്യത്ത് നിലവില്‍ ഉണ്ടായിരുന്ന നിയമങ്ങളിലാണ് മാറ്റം വന്നിരിക്കുന്നത്. പുതിയ നിയമപരിഷ്‌കാരങ്ങള്‍ അനുസരിച്ച് പരസ്പര ധാരണയോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ല. എന്നാല്‍ 14 വയസ്സിനു താഴെയുളള ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ആണെങ്കില്‍, അവര്‍ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണെങ്കില്‍, പ്രതി ഇരയുടെ ബന്ധുവാണെങ്കില്‍ എന്നിങ്ങനെയുളള സാഹചര്യങ്ങളില്‍ ഉഭയസമ്മതപ്രകാരമുളള ലൈംഗിക ബന്ധം ശിക്ഷാര്‍ഹമാണ്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായുളള ലൈംഗിക ബന്ധം, മാനസിക വെല്ലുവിളി നേരിടുന്നവരെ പീഡിപ്പിക്കുന്നത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് വധശിക്ഷ ആവും ലഭിക്കുക. പ്രവാസികളുടെ വില്‍പ്പത്രവും പിന്തുടര്‍ച്ചാവകാശവും, വിവാഹം, വിവാഹമോചനം, ലൈംഗികാതിക്രമം, പീഡനം, ദുരഭിമാനക്കൊല എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുന്നത്.
ഫെഡറല്‍ പീനല്‍ കോഡ്, ഫെഡറല്‍ പീനല്‍ പ്രൊസ്യൂഡറല്‍ ലോ, പേഴ്‌സണല്‍ സ്റ്റാറ്റസ് ലോ എന്നീ ആര്‍ട്ടിക്കളുകളില്‍ ചിലതില്‍ ഭേദഗതി വരുത്തി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ഈ ഉത്തരവ് ഇറക്കിയത്. പുതുക്കിയ നിയമപ്രകാരം പ്രവാസികള്‍ക്ക് പിന്തുടര്‍ച്ചാവകാശവും സ്വത്തുകള്‍ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവരുടെ സ്വന്തം രാജ്യത്തെ നിയമങ്ങള്‍ പാലിക്കാനാവും. ഓരോ രാജ്യങ്ങളിലെ പേഴ്‌സണല്‍ സ്റ്റാറ്റസ് നിയമത്തിന് അനുസൃതമായി മരണ ശേഷം സ്വത്തുക്കളുടെ കൈമാറ്റം നടത്താം.
ഇനി മരിക്കുന്നതിന് മുന്‍പ് വില്‍പ്പത്രം തയാറാക്കിയിട്ടുണ്ട് എങ്കില്‍ അത് പാലിക്കാം. വിവാഹവുമായി ബന്ധപ്പെട്ടുളള കാര്യങ്ങളില്‍ വിവാഹം നടന്ന രാജ്യത്തെ നിയമമാണ് ബാധകമാകുക.
ആത്മഹത്യ ശ്രമം നിലവിലെ നിയമപ്രകാരം കുറ്റകരമാണ്. എന്നാല്‍ പുതുക്കിയ നിയമം അനുസരിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് മാനസികാരോഗ്യ ചികിത്സ നല്‍കും.
യുഎഇയില്‍ സ്ത്രീകളുടെ അവകാശ സംരക്ഷണവും നിയമപരിരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇനി മുതല്‍ ദുരഭിമാന കുറ്റകൃത്യങ്ങള്‍ കൊലപാതകമായി തന്നെ കണക്കാക്കുകയും പീനല്‍ കോഡിലെ ആര്‍ട്ടിക്കിളുകള്‍ പ്രകാരമുള്ള ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. 1987ലെ പീനല്‍ കോഡ് ആര്‍ട്ടിക്കിള്‍ ഭേദഗതി ചെയ്താണ് നിയമ പരിഷ്‌ക്കാരം. ഇത് കൂടാതെ മദ്യം വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുളള നിയമങ്ങളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഭേദഗതി ചെയ്ത നിയമപ്രകാരം 21 വയസ്സില്‍ താഴെയുളളവര്‍ മദ്യവില്‍പ്പനയില്‍ ഏര്‍പ്പെടുന്നതും ഇവര്‍ക്കായി മദ്യം വാങ്ങുന്നതും ശിക്ഷാര്‍ഹമാണ്.
- TAGS:
- UAE