യുഎഇയില്‍ വിദേശികള്‍ക്ക് പൗരത്വം; അറിയേണ്ടതെന്തെല്ലാം?

വിദഗ്ധരായ വിദേശികള്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് യുഎഇ സര്‍ക്കാര്‍. പ്രത്യേക വൈഭവമുള്ളവരെ രാജ്യത്തിന്റെ വികസനത്തിന്റെ ഭാഗമാക്കുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. പുതിയ നിയമഭേഗതി പ്രകാരം ഇനി തെരഞ്ഞെടുക്കപ്പെട്ടെ വിദേശികള്‍ക്കും അവരുടെ അവരുടെ കുടുംബാംഗങ്ങള്‍ക്കും യുഎഇയിലെ പൗരത്വത്തിന് അപേക്ഷിക്കാനാവുകയും സ്വന്തം രാജ്യത്തെ പൗരത്വം നിലനിര്‍ത്തി ഇരട്ട പൗരത്വം നേടാനുമാവും. യുഎഇയില്‍ ആദ്യമായാണ് വിദേശികള്‍ക്ക് പൗരത്വത്തിന് അനുമതി ലഭിക്കുന്നത്.

ഒരു രാജ്യത്തെ പ്രാഗല്‍ഭ്യമുള്ള, രാജ്യത്തിന്റെ മുന്നോട്ട് പോക്കിലേക്ക് സഹായിക്കുന്ന മറ്റൊരു രാജ്യത്തെ പൗരനെ തങ്ങളുടെയും ഭാഗമാക്കുക എന്നതാണ് പുതിയ നിയമ ഭേദഗതി ലക്ഷ്യമാക്കുന്നത്. യുഎസ്, കാനഡ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരത്തില്‍ പൗരത്വം നല്‍കുന്നുണ്ട്. അതേസമയം പാശ്ചാത്യരാജ്യങ്ങളിലേതു പോലെ തന്നെ പൗരത്വം ലഭിക്കുന്നയാള്‍ക്ക് എല്ലാവിധ അവകാശങ്ങളും യുഎഇയില്‍ ലഭിക്കമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്വദേശികളേക്കാള്‍ കൂടുതല്‍ വിദേശികളുള്ള യുഎഇയില്‍ എങ്ങനെയാണ് പുതിയ പൗരത്വ നിയമം പ്രാബല്യത്തില്‍ വരിക എന്നതിന് ഇനിയും വ്യക്തത പുറത്തു വരാനുണ്ട്.

ആര്‍ക്കൊക്കെ പൗരത്വം നേടാം?

യുഎഇയിലുള്ള വമ്പന്‍ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, എഴുത്തുകാര്‍ തുടങ്ങിയ ഒരു മേഖലയില്‍ പ്രത്യേക വൈഭവവും അനുഭവ സമ്പത്തമുള്ളവരാണ് യുഎഇ പൗരത്വത്തിന് അര്‍ഹരാവുക. യുഎഇയില്‍ പൗരത്വം ലഭിക്കുമ്പോള്‍ മറ്റൊരു രാജ്യത്തെ പൗരത്വം നഷ്ടപ്പെടുമെങ്കില്‍ അത് ഉദ്യോഗസ്ഥരെ നിര്‍ബന്ധമായും അറിയിക്കേണ്ടതുണ്ട്.

എന്തൊക്കെയാണ് യോഗ്യതകള്‍?

ഒരു പ്രൊഫഷണല്‍ മേഖലയില്‍ പ്രത്യേക പ്രാഗല്‍ഭ്യം പൗരത്വ അപേക്ഷകന് ഉണ്ടായിരിക്കണം. ഉദാഹരണത്തിന് ഡോക്ടര്‍മാര്‍ യുഎഇയില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഒരു പ്രൊഫഷണല്‍ മേഖലയാണ്. യുഎഇയില്‍ പൗരത്വം വേണമെന്നുള്ള ഒരു ഡോക്ടര്‍ക്ക് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടാവണം. ഇവരുടെ സ്‌പെഷലൈസ്ഡ് മേഖലയിലെ ഒരു ഓര്‍ഗനൈസേഷനില്‍ നിന്നുള്ള മെമ്പര്‍ഷിപ്പും ആവശ്യമാണ്.

ശാസ്ത്രജ്ഞന്‍മാര്‍

ശാസ്ത്രജ്ഞരാണ് പൗരത്വത്തിന് അപേക്ഷിക്കുന്നതെങ്കില്‍ അവര്‍ ഒരു റിസേര്‍ച്ച് സെന്ററിലോ സര്‍വകലാശാലയിലോ സ്വകാര്യമേഖലയിലോ നിലവില്‍ ഗവേഷണം നടത്തുന്നവരായിരിക്കണം. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ശാസ്ത്ര മേഖലയില്‍ തങ്ങളുടേതായ ഒരു ശ്രദ്ധേയ സംഭാവനയും പുരസ്‌കാരവും ഇവര്‍ നേടിയിട്ടുണ്ടാവണം. ഇതിനു പുറമെ യുഎഇയിലുള്ള ഒരു അംഗീകൃത ശാസ്ത്ര ഗവേഷണ സ്ഥാപനത്തില്‍ നിന്നും ഒരു ശുപാര്‍ശ കത്തും നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

കലാകാരന്‍മാര്‍

കലാസാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൗരത്വം ലഭിക്കണമെങ്കില്‍ ഇവര്‍ക്ക് കുറഞ്ഞത് ഒരു അന്താരാഷ്ട്ര പുരസ്‌കാരമെങ്കിലും ലഭിച്ചിരിക്കണം. ഒപ്പം ഇവരുടെ മേഖലയുമായി ബന്ധപ്പെട്ട മന്ത്രാലയത്തിന്‍രെ ശുപാര്‍ശയും നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

പുതിയ കണ്ടുപിടിത്തക്കാര്‍

മന്ത്രാലയത്തിന്റെ നിര്‍ബന്ധിത ശുപാര്‍ശയ്ക്ക് പുറമെ യുഎഇ സാമ്പത്തിക മന്ത്രാലയം അംഗീകരിച്ചതോ അല്ലെങ്കില്‍ അന്താരാഷട്ര തലത്തില്‍ അംഗീകാരമോ ഉള്ളതായ ഒന്നോ അതിലധികമോ പേറ്റന്റുകള്‍ക്ക് ഇവരുടെ കണ്ടുപിടുത്തത്തിനുണ്ടായിരിക്കണം.

Covid 19 updates

Latest News