എഫ്ഐആറിലെ അക്ഷരതെറ്റ് മുതലെടുത്ത് പ്രതിഭാഗം; പോക്സോ പ്രതി പുറത്തുകഴിഞ്ഞത് മുന്നുവര്‍ഷം, ഒടുവില്‍ തിരുത്ത്
എഫ്ഐആറിലെ അക്ഷരതെറ്റിന്റെ അടിസ്ഥാനത്തില്‍ പോക്സോ കേസ് പ്രതിയെ വെറുതെ വിട്ട കീഴ്ക്കോടതി വിധി മൂന്ന് വര്‍ഷത്തിനുശേഷം തിരുത്തി മദ്രാസ് ഹൈക്കോടതി. 2017-ല്‍ രണ്ടുവയസുകാരിയെ ലൈഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ വെറുതെ വിട്ട വിധിയാണ് ഹൈക്കോടതി തിരുത്തിയത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നിലവില്‍ അഞ്ചുവയസുള്ള കുട്ടിയെ അയല്‍വാസിയായ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് 2017-ല്‍ പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്. താന്‍ ഭക്ഷണം വാങ്ങാന്‍ പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ കുട്ടി കരയുന്നതായി കണ്ടെന്നും കുട്ടിയുടെ […]
17 July 2021 11:21 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എഫ്ഐആറിലെ അക്ഷരതെറ്റിന്റെ അടിസ്ഥാനത്തില്‍ പോക്സോ കേസ് പ്രതിയെ വെറുതെ വിട്ട കീഴ്ക്കോടതി വിധി മൂന്ന് വര്‍ഷത്തിനുശേഷം തിരുത്തി മദ്രാസ് ഹൈക്കോടതി. 2017-ല്‍ രണ്ടുവയസുകാരിയെ ലൈഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ വെറുതെ വിട്ട വിധിയാണ് ഹൈക്കോടതി തിരുത്തിയത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
നിലവില്‍ അഞ്ചുവയസുള്ള കുട്ടിയെ അയല്‍വാസിയായ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് 2017-ല്‍ പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്. താന്‍ ഭക്ഷണം വാങ്ങാന്‍ പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ കുട്ടി കരയുന്നതായി കണ്ടെന്നും കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ വെള്ള നിറത്തിലുള്ള ദ്രാവകം കണ്ടെന്നും അമ്മ പരാതിയില്‍ പറഞ്ഞിരുന്നു. പിന്നീട് നടത്തിയ വെെദ്യപരിശോധനയില്‍ കുട്ടി ലെെംഗിക പീഡനത്തിനിരയായെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ പൊലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ സെമന്‍ (semen-ശുക്ലം) എന്ന് രേഖപ്പെടുത്തേണ്ടിയിടത്ത് സെമ്മണ്‍ (semmen- ചെമ്മണ്ണ് എന്ന് തമിഴില്‍) എന്ന വാക്ക് തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. ഇത് മുതലെടുത്ത പ്രതിഭാഗം വക്കീല്‍ കുട്ടി കളിച്ചുകൊണ്ടിരുന്ന സമയത്ത് ചെമ്മണ്ണ് രഹസ്യഭാഗത്ത് പെട്ടതായിരിക്കാം എന്ന് വാദിക്കുകയും ചെയ്തു. പ്രതിഭാഗത്തിന്റെ ഈ വാദം അംഗീകരിച്ചായിരുന്നു 2017-ല്‍ കീഴ്ക്കോടതി ഇയാളെ വെറുടെ വിട്ടത്.
മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം കേസില്‍ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി കീഴ്ക്കോടതിയുടെ തെറ്റ് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്. നിരക്ഷരയായ ഒരു അമ്മ ഇത്തരമൊരു പരാതിയുമായി മുന്നോട്ടുവന്നിട്ടും സാങ്കേതിക പിഴവുകള്‍ നിരത്തി പ്രതിയെ മോചിപ്പിച്ച കോടതിയുടെ നടപടി ന്യായീകരിക്കാനാകാത്ത വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെയും കോടതിയുടെയും ഭാഗത്തുനിന്ന് കൂടുതല്‍ ജാഗ്രതയുണ്ടാകണമെന്നും ജസ്റ്റിസ് വേല്‍മുരുഗന്‍ ചൂണ്ടിക്കാട്ടി.
Also Read: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി കൊലപ്പെടുത്തി; ജാമ്യം നല്കി കോടതി
- TAGS:
- FIR
- Madras High Court
- POCSO