Top

രണ്ട് പേര്‍ക്കുകൂടി സിക്ക; 20 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. പുതുതായി തിരുവനന്തപുരം നെടുങ്കാട്, ആനയറ സ്വദേശികളിലാണ് രോഗം കണ്ടെത്തിയത്. ഇതുവരെ 30 പേരിലാണ് രോഗ ബാധ കണ്ടെത്തിയത്. ഇതിനോടകം 20 പേര്‍ രോഗമുക്തി നേടിയതോടെ നിലവില്‍ 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, തിരുവനന്തപുരത്ത് 13 ഇടങ്ങളില്‍ സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി മേയര്‍ ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി. ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നഗരസഭയ്ക്ക് പാളിച്ച ഉണ്ടായിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. ALSO READ: കേരളത്തിലേക്ക് വമ്പന്‍ […]

16 July 2021 7:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രണ്ട് പേര്‍ക്കുകൂടി സിക്ക; 20 പേർക്ക് രോഗമുക്തി
X

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. പുതുതായി തിരുവനന്തപുരം നെടുങ്കാട്, ആനയറ സ്വദേശികളിലാണ് രോഗം കണ്ടെത്തിയത്. ഇതുവരെ 30 പേരിലാണ് രോഗ ബാധ കണ്ടെത്തിയത്. ഇതിനോടകം 20 പേര്‍ രോഗമുക്തി നേടിയതോടെ നിലവില്‍ 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, തിരുവനന്തപുരത്ത് 13 ഇടങ്ങളില്‍ സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി മേയര്‍ ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി. ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നഗരസഭയ്ക്ക് പാളിച്ച ഉണ്ടായിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

ALSO READ: കേരളത്തിലേക്ക് വമ്പന്‍ പദ്ധതികളെത്തും, പരാതികള്‍ പരിശോധിക്കാന്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍: പി രാജീവ്

ഓരോ വാര്‍ഡിനെയും ഏഴായി തിരിച്ചുകൊണ്ടുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഒഴിഞ്ഞു കിടക്കുന്ന പറമ്പുകള്‍ ശുചീകരിക്കുകയും ഫോഗിങ് ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മേയര്‍ വ്യക്തമാക്കി.

ALSO READ: ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്

Next Story