Top

യുവതാരങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടു; ടി20 പരമ്പര തുടങ്ങും മുന്‍പ് ഇന്ത്യക്ക് തിരിച്ചടി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ടീം സെലക്ഷനില്‍ ഇന്ത്യക്ക് തിരിച്ചടി. ടീമിലിടം നേടിയ യുവതാരങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തലവേദനയായിരിക്കുന്നത്. രാഹുല്‍ തെവാട്ടിയ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടിരിക്കുന്നത്. നേരത്തെ ഇരുവരും പരമ്പരയില്‍ നിര്‍ണായക സാന്നിധ്യമാവുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. പ്രായത്തില്‍ ഇവരെക്കാള്‍ ഏറെ മുന്നിലുള്ള സീനിയര്‍ താരങ്ങളെല്ലാം കടുപ്പമേറിയ ഫിറ്റ്‌നസ് കടമ്പ മറികടന്നിട്ടുണ്ട്. ഈ വര്‍ഷമാണ് ബിസിസിഐ ഫിറ്റ്‌നസ് പരീക്ഷാ മാനദണ്ഡങ്ങള്‍ പുനക്രമീകരിക്കുന്നത്. പുതിയ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കാതെ താരങ്ങളെ ടീമിലേക്ക് പരിഗണിക്കില്ലെന്ന് മാനേജ്‌മെന്റ് […]

10 March 2021 4:48 AM GMT

യുവതാരങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടു; ടി20 പരമ്പര തുടങ്ങും മുന്‍പ് ഇന്ത്യക്ക് തിരിച്ചടി
X

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ടീം സെലക്ഷനില്‍ ഇന്ത്യക്ക് തിരിച്ചടി. ടീമിലിടം നേടിയ യുവതാരങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തലവേദനയായിരിക്കുന്നത്. രാഹുല്‍ തെവാട്ടിയ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടിരിക്കുന്നത്. നേരത്തെ ഇരുവരും പരമ്പരയില്‍ നിര്‍ണായക സാന്നിധ്യമാവുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു.

പ്രായത്തില്‍ ഇവരെക്കാള്‍ ഏറെ മുന്നിലുള്ള സീനിയര്‍ താരങ്ങളെല്ലാം കടുപ്പമേറിയ ഫിറ്റ്‌നസ് കടമ്പ മറികടന്നിട്ടുണ്ട്. ഈ വര്‍ഷമാണ് ബിസിസിഐ ഫിറ്റ്‌നസ് പരീക്ഷാ മാനദണ്ഡങ്ങള്‍ പുനക്രമീകരിക്കുന്നത്. പുതിയ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കാതെ താരങ്ങളെ ടീമിലേക്ക് പരിഗണിക്കില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. മലയാളി താരമായ സഞ്ജു സാംസണ്‍ രണ്ടാമത്തെ ശ്രമത്തിലാണ് ടെസ്റ്റ് പാസായത്.

തെവാട്ടിയയ്ക്കും വരുണ്‍ ചക്രവര്‍ത്തിക്കും പകരമായി രാഹുല്‍ ചഹറിനെ ടീമിലേക്ക് പരിഗണിക്കാനാണ് സാധ്യത. നിലവില്‍ സ്റ്റാന്‍ഡിംഗ് താരങ്ങളുടെ പട്ടികയിലാണ് ചഹറുള്ളത്. 21കാരനായ ചഹര്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറിയിട്ടുള്ള താരമാണ്. ഐപിഎല്ലിലും മികച്ച പ്രകടനം താരം നടത്തിയിട്ടുണ്ട്. അഹമ്മദാബാദില്‍ നടന്ന രണ്ടാമത്തെ ഫിറ്റ്‌നസ് ടെസ്റ്റിന്റെ ഫലം പുറത്തുവന്നതിന് ശേഷം മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവൂ.

Next Story

Popular Stories