Top

കുംഭമേളയില്‍ നിന്ന് പിന്മാറി സന്യാസി സമൂഹങ്ങള്‍; 30 സ്‌ന്യാസിമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഹരിദ്വാര്‍: സന്യാസിമാര്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുംഭമേളയില്‍ നിന്ന് പിന്മാറി രണ്ട് സന്യാസിസമൂഹങ്ങള്‍. നിരഞ്ജിനി അഖാഡയും തപോ നിധി ശ്രീ ആനന്ദ് അഖാഡയുമാണ് ഏപ്രില്‍ 17-നുശേഷം മേളയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ആകെ 13 സന്യാസി സമൂഹങ്ങളുടെ സാന്നിധ്യമാണ് കുംഭമേളയിലുണ്ടായിരുന്നത്. കഴിഞ്ഞദിവസം കുംഭമേളയില്‍ പങ്കെടുത്ത മധ്യപ്രദേശില്‍ നിന്നുള്ള മഹാ നിര്‍വാനി അഖാഡയില്‍ അംഗമായ സ്വാമി കപില്‍ ദേവ് ഉള്‍പ്പടെ രണ്ട് സന്യാസിമാര്‍ കൊവിഡ് ബാധിച്ചു മരിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് സന്യാസി സമുഹങ്ങളുടെ പിന്മാറ്റം. അഖില്‍ ഭാരതീയ അഖാഡ […]

15 April 2021 10:19 PM GMT

കുംഭമേളയില്‍ നിന്ന് പിന്മാറി സന്യാസി സമൂഹങ്ങള്‍; 30 സ്‌ന്യാസിമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

ഹരിദ്വാര്‍: സന്യാസിമാര്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുംഭമേളയില്‍ നിന്ന് പിന്മാറി രണ്ട് സന്യാസിസമൂഹങ്ങള്‍. നിരഞ്ജിനി അഖാഡയും തപോ നിധി ശ്രീ ആനന്ദ് അഖാഡയുമാണ് ഏപ്രില്‍ 17-നുശേഷം മേളയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ആകെ 13 സന്യാസി സമൂഹങ്ങളുടെ സാന്നിധ്യമാണ് കുംഭമേളയിലുണ്ടായിരുന്നത്.

കഴിഞ്ഞദിവസം കുംഭമേളയില്‍ പങ്കെടുത്ത മധ്യപ്രദേശില്‍ നിന്നുള്ള മഹാ നിര്‍വാനി അഖാഡയില്‍ അംഗമായ സ്വാമി കപില്‍ ദേവ് ഉള്‍പ്പടെ രണ്ട് സന്യാസിമാര്‍ കൊവിഡ് ബാധിച്ചു മരിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് സന്യാസി സമുഹങ്ങളുടെ പിന്മാറ്റം. അഖില്‍ ഭാരതീയ അഖാഡ പരിഷതിന്റെ പ്രസിഡന്റ് നരേന്ദ്ര ഗിരിയും കൊവിഡ് ബാധിച്ച് ഋഷികേശ് എയിംസില്‍ ചികിത്സയിലാണ്.

ഇതിനകം മേളയില്‍ പങ്കെടുത്ത രണ്ടായിരത്തോളും പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നും കുംഭമേളയില്‍ പങ്കെടുത്ത മുപ്പത് സന്യാസിമാര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. സന്യാസി സമൂഹങ്ങളുടെ താമസസ്ഥലങ്ങളില്‍ നേരിട്ടെത്തിയാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഋഷികേശിലേക്ക് മാറ്റുമെന്നും ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Also Read: ‘ആര്‍എസ്എസ് വാലാകാനാണ് ശ്രമം’; സുകുമാരന്‍ നായരെ സമുദായം തന്നെ തിരുത്തുമെന്ന് എ വിജയരാഘവന്‍

Next Story

Popular Stories