Top

മന്‍സൂര്‍ വധക്കേസ്: ബോംബെറിഞ്ഞ മുഖ്യപ്രതിയടക്കം രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

കണ്ണൂര്‍: പാനൂരിലെ മന്‍സൂര്‍ വധകേസില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. മുഖ്യപ്രതി വിപിനും മൂന്നാം പ്രതി സംഗീതിനേയുമാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. പുല്ലൂക്കര സ്വദേശിയായ വിപിനാണ് മന്‍സൂറിനെ ബോംബെറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. മോന്താല്‍ പാലത്തിന് സമീപം ഒളിവില്‍ കഴിയവെയാണ് വിപിനേയും സംഗീതിനേയും ക്രൈംബ്രാഞ്ച് പിടികൂടുന്നത്. ഇതോടെ മന്‍സൂര്‍ കൊലപാതകത്തില്‍ ഏഴ് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വളയം പൊലീസ് സ്റ്റേഷന് സമീപം തൂങ്ങിമരിച്ച രതീഷിന്റെ മരണം കൊലപാതകമാണോ എന്ന അന്വേഷണവും പുരോഗമിച്ചുവരികയാണ്. രതീഷ് മരിക്കുന്നതിന് മുമ്പ് പ്രതികളായ […]

15 April 2021 9:42 AM GMT

മന്‍സൂര്‍ വധക്കേസ്: ബോംബെറിഞ്ഞ മുഖ്യപ്രതിയടക്കം രണ്ട് പേര്‍ കൂടി  കസ്റ്റഡിയില്‍
X

കണ്ണൂര്‍: പാനൂരിലെ മന്‍സൂര്‍ വധകേസില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. മുഖ്യപ്രതി വിപിനും മൂന്നാം പ്രതി സംഗീതിനേയുമാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. പുല്ലൂക്കര സ്വദേശിയായ വിപിനാണ് മന്‍സൂറിനെ ബോംബെറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. മോന്താല്‍ പാലത്തിന് സമീപം ഒളിവില്‍ കഴിയവെയാണ് വിപിനേയും സംഗീതിനേയും ക്രൈംബ്രാഞ്ച് പിടികൂടുന്നത്. ഇതോടെ മന്‍സൂര്‍ കൊലപാതകത്തില്‍ ഏഴ് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വളയം പൊലീസ് സ്റ്റേഷന് സമീപം തൂങ്ങിമരിച്ച രതീഷിന്റെ മരണം കൊലപാതകമാണോ എന്ന അന്വേഷണവും പുരോഗമിച്ചുവരികയാണ്. രതീഷ് മരിക്കുന്നതിന് മുമ്പ് പ്രതികളായ ശ്രീരാഗ്, സംഗീത്, സൂഹൈല്‍ എന്നിവര്‍ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. രതിഷ് മരിക്കുന്നതിന് മുമ്പ് അന്തരികമായി പരുക്ക് പറ്റിയതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടു പ്രതികള്‍ കൂടി അറസ്റ്റിലായതോടെ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാകും എന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.

പ്രതികള്‍ കൊലപാതകത്തിന് മുമ്പ് ഒത്തുകൂടിയെന്ന് പറയുന്ന സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കൃത്യം നടന്നതിന് 100 മീറ്റര്‍ അകലെയാണ് പ്രതികള്‍ ഒരുമിച്ച് കൂടിയത്. അവിടേക്ക് പ്രതികള്‍ വരുന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൊലപാതകം നടന്നതിന്റെ 15 മിനിറ്റ് മുമ്പായിരുന്നു ഇത്തരമൊരു കൂടിചേരല്‍ നടന്നത്. കേസിലെ ഒന്നാം പ്രതിയായ ഷിനോസിന്റെ മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ ചിത്രങ്ങളും പുറത്തായിട്ടുണ്ട്. ശ്രീരാഗ്, ജാബിര്‍ തുടങ്ങിയവര്‍ വിളിച്ചതായി ഫോണിലെ കാള്‍ ലിസ്റ്റില്‍ നിന്നും മനസിലാക്കാം.

Next Story

Popular Stories