Top

‘ഇരട്ട വോട്ടല്ല, ഇരട്ടകുട്ടികളാണ്’; ചെന്നിത്തലയുടെ ഓപ്പറേഷന്‍ ട്വിന്‍സില്‍ ‘യഥാര്‍ത്ഥ ട്വിന്‍സും’

സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ ഇരട്ടവോട്ടുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട യുഡിഎഫിന്റെ ഓപ്പറേഷന്‍ ട്വിന്‍സ് വെബ്‌സൈറ്റില്‍ അപാകത. ഇരട്ടവോട്ടുകള്‍ എന്ന പേരില്‍ പുറത്തുവിട്ട ലിസ്റ്റില്‍ ഇരട്ടകളുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ വോട്ട് ഇരട്ട വോട്ടെന്ന പേരില്‍ ലിസ്റ്റില്‍ പ്രസിദ്ധീകരിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. കാഞ്ഞങ്ങാട്ട് മണ്ഡലത്തിലെ അമീര്‍ എംഎ, ആരിഫ് എംഎ എന്ന പേരുകളാണ് ഇരട്ടവോട്ടെന്ന പേരില്‍ ലിസ്റ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ ഇരട്ട സഹോദരങ്ങളാണ്. മുസ്ലിം ലീഗ് അനുഭാവികളുമാണിവര്‍. ഇതിനു പുറമെ ഓപ്പറേഷന്‍ വെബ്‌സൈറ്റിന്റെ മറ്റ് അപാകതകളും […]

31 March 2021 9:21 PM GMT

‘ഇരട്ട വോട്ടല്ല,  ഇരട്ടകുട്ടികളാണ്’;  ചെന്നിത്തലയുടെ ഓപ്പറേഷന്‍ ട്വിന്‍സില്‍  ‘യഥാര്‍ത്ഥ ട്വിന്‍സും’
X

സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ ഇരട്ടവോട്ടുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട യുഡിഎഫിന്റെ ഓപ്പറേഷന്‍ ട്വിന്‍സ് വെബ്‌സൈറ്റില്‍ അപാകത. ഇരട്ടവോട്ടുകള്‍ എന്ന പേരില്‍ പുറത്തുവിട്ട ലിസ്റ്റില്‍ ഇരട്ടകളുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ വോട്ട് ഇരട്ട വോട്ടെന്ന പേരില്‍ ലിസ്റ്റില്‍ പ്രസിദ്ധീകരിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

കാഞ്ഞങ്ങാട്ട് മണ്ഡലത്തിലെ അമീര്‍ എംഎ, ആരിഫ് എംഎ എന്ന പേരുകളാണ് ഇരട്ടവോട്ടെന്ന പേരില്‍ ലിസ്റ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ ഇരട്ട സഹോദരങ്ങളാണ്. മുസ്ലിം ലീഗ് അനുഭാവികളുമാണിവര്‍.

ഇതിനു പുറമെ ഓപ്പറേഷന്‍ വെബ്‌സൈറ്റിന്റെ മറ്റ് അപാകതകളും ചര്‍ച്ചയാവുന്നുണ്ട്. രണ്ട് വോട്ട് ചെയ്തവരുടെ പേര് വീണ്ടും അതേ സീരിയല്‍ നമ്പറില്‍ തന്നെ വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്.

Operation Twins എന്ന് പറഞ്ഞാൽ ഇരട്ടക്കുട്ടികളുടെ ലിസ്റ്റ് എന്ന് കൂടി ഉണ്ട്😁 അമീർ എം.എ ആരിഫ് എം.എ മണ്ഡലം : കാഞ്ഞങ്ങാട്…

Posted by Aamir Pallikal on Wednesday, 31 March 2021

കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ നാല് ലക്ഷത്തി മൂപ്പത്തിനാലായിരം (4,34,000) ഇരട്ടവോട്ടര്‍മാരുടെ പട്ടികയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്.
www.operationtwins.com എന്ന വെബ്സൈറ്റിലൂടെയാണ് പട്ടിക പുറത്തുവിട്ടത്. നാദാപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ ഇരട്ടവോട്ടുള്ളത്. 6171 ഇരട്ട വോട്ടുകളാണ് നാദാപുരത്തെന്ന് പട്ടിക വ്യക്തമാക്കുന്നു.

ഒരോ നിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടര്‍ ഐഡിയിലും ചേര്‍ത്ത വോട്ട് വിവരങ്ങളാണ് വെബ്‌സൈറ്റിലൂടെ പുറത്തിവിട്ടത്. നിയോജകമണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര്, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐഡി നമ്പര്‍, അതേ വ്യക്തിക്ക് മറ്റ് ബൂത്തുകളിലുള്ള വോട്ടിന്റെ ഐഡി നമ്പര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്ത നിയോജകമണ്ഡലങ്ങളിലുള്ള വോട്ടിന്റെ ഐ ഡി നമ്പര്‍, വിലാസം എന്നിവയുടെ പട്ടികയാണ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്.

Next Story