Top

അഡ്വ: ഉമാ മഹേശ്വരിയെ കുന്നത്തുനാട്ടില്‍ നിന്നും നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ ഒരുങ്ങി ട്വന്റി-20

തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്തിന് പുറമേ ഐക്കരനാടും ഭരണം പിടിച്ച ട്വന്റി-20 നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ഒരുങ്ങുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ട്വന്റി-20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ പ്രഖ്യാപനം. പെരുമ്പാവൂര്‍, കുന്നത്തുനാട് നിയോജക മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നാണ് സൂചന. ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച ഉമ മഹേശ്വരിയെ തന്നെ നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി വടവുകോട്-പുത്തന്‍കുരിശ്, പുതൃക്ക, തിരുവാണീയൂര്‍, പഞ്ചായത്തുകളിലും ട്വന്റി-20 രൂപീകരിക്കാന്‍ ആലോചനയുണ്ട്. കിഴക്കമ്പലത്തിലും ഐക്കരനാടിനും പുറമേ മുഴവന്നൂര്‍, കുന്നത്തുനാട് എന്നിവിടങ്ങളിലെ ഏറ്റവും വലിയ […]

17 Dec 2020 10:03 PM GMT

അഡ്വ: ഉമാ മഹേശ്വരിയെ കുന്നത്തുനാട്ടില്‍ നിന്നും നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ ഒരുങ്ങി ട്വന്റി-20
X

തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്തിന് പുറമേ ഐക്കരനാടും ഭരണം പിടിച്ച ട്വന്റി-20 നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ഒരുങ്ങുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ട്വന്റി-20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ പ്രഖ്യാപനം.

പെരുമ്പാവൂര്‍, കുന്നത്തുനാട് നിയോജക മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നാണ് സൂചന. ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച ഉമ മഹേശ്വരിയെ തന്നെ നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി വടവുകോട്-പുത്തന്‍കുരിശ്, പുതൃക്ക, തിരുവാണീയൂര്‍, പഞ്ചായത്തുകളിലും ട്വന്റി-20 രൂപീകരിക്കാന്‍ ആലോചനയുണ്ട്.

കിഴക്കമ്പലത്തിലും ഐക്കരനാടിനും പുറമേ മുഴവന്നൂര്‍, കുന്നത്തുനാട് എന്നിവിടങ്ങളിലെ ഏറ്റവും വലിയ ഒറ്റകക്ഷി ട്വന്റി-20 ആണ്. ഇതിന്റെ ആത്മവിശ്വാസത്തില്‍ കൂടിയാണ് നിയമസഭ ലക്ഷ്യം വെച്ചിറങ്ങുന്നത്. ഐക്കരനാട്ടില്‍ 14 ല്‍ 13 സീറ്റും നേടിയായിരുന്നു ട്വന്റി-20 ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ 19 ല്‍ 17 സീറ്റുകളായിരുന്നു ട്വന്റി-20 നേടിയത്.

Next Story