Top

‘പൈനാപ്പിളിന് വ്യക്തത പോര, മനപൂര്‍വ്വം’; പരാതിയുമായി ട്വന്റി-20

ട്വന്റി-ട്വന്റിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ പൈനാപ്പിളിന് ബാലറ്റ് പേപ്പറില്‍ വ്യക്തത പോരെന്ന ആരോപണവുമായി പാര്‍ട്ടി കളക്ടര്‍ക്ക് പരാതി നല്‍കി. തൃക്കാക്കര, വൈപ്പിന്‍, കോതമംഗലം മണ്ഡലങ്ങളില്‍ മറ്റുള്ള പാര്‍ട്ടി ചിഹ്നത്തേക്കാള്‍ മങ്ങിയ നിലയിലാണ് പൈനാപ്പിള്‍ ചിഹ്നമെന്നും ഇത് ഉദ്യോഗസ്ഥര്‍ മനപൂര്‍വ്വം ചെയ്തതാണെന്ന് സംശയിക്കുന്നുവെന്നും പാര്‍ട്ടി ഉന്നയിക്കുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നും ചിഹ്നത്തിന് വ്യക്തത വരുത്തി പുതിയ ബാലറ്റ് പേപ്പര്‍ അച്ചടിക്കണമെന്നും പ്രസിഡണ്ട് സാബം എം ജേക്കബ് പരാതിപ്പെട്ടു. ഏതൊക്കെ ആളുകള്‍ എന്തൊക്കെ ചെയ്യണം എന്ന് മുന്‍കൂട്ടി തീരുമാനിച്ച് ഓരോ കൂട്ടര്‍ക്കും […]

29 March 2021 10:46 PM GMT

‘പൈനാപ്പിളിന് വ്യക്തത പോര, മനപൂര്‍വ്വം’; പരാതിയുമായി ട്വന്റി-20
X

ട്വന്റി-ട്വന്റിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ പൈനാപ്പിളിന് ബാലറ്റ് പേപ്പറില്‍ വ്യക്തത പോരെന്ന ആരോപണവുമായി പാര്‍ട്ടി കളക്ടര്‍ക്ക് പരാതി നല്‍കി. തൃക്കാക്കര, വൈപ്പിന്‍, കോതമംഗലം മണ്ഡലങ്ങളില്‍ മറ്റുള്ള പാര്‍ട്ടി ചിഹ്നത്തേക്കാള്‍ മങ്ങിയ നിലയിലാണ് പൈനാപ്പിള്‍ ചിഹ്നമെന്നും ഇത് ഉദ്യോഗസ്ഥര്‍ മനപൂര്‍വ്വം ചെയ്തതാണെന്ന് സംശയിക്കുന്നുവെന്നും പാര്‍ട്ടി ഉന്നയിക്കുന്നു.

സംഭവത്തില്‍ അന്വേഷണം വേണമെന്നും ചിഹ്നത്തിന് വ്യക്തത വരുത്തി പുതിയ ബാലറ്റ് പേപ്പര്‍ അച്ചടിക്കണമെന്നും പ്രസിഡണ്ട് സാബം എം ജേക്കബ് പരാതിപ്പെട്ടു.

ഏതൊക്കെ ആളുകള്‍ എന്തൊക്കെ ചെയ്യണം എന്ന് മുന്‍കൂട്ടി തീരുമാനിച്ച് ഓരോ കൂട്ടര്‍ക്കും ടാര്‍ജെറ്റും നല്‍കി കൊണ്ടാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.
പോസ്റ്റര്‍ ഒട്ടിക്കല്‍, ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പണികള്‍ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ടാണ് ട്വന്റി ട്വന്റി ചെയ്യിപ്പിച്ചുവരുന്നതെന്ന് മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ വീടുകളിലും കയറി പ്രചരണം നടത്താനായി കമ്പനി നേരിട്ട് നിയമിച്ച ചില ജീവനക്കാരാണ് ഇറങ്ങുക. വീടുകയറിയുള്ള പ്രചരണത്തിനും കൃത്യമായ ടാര്‍ജെറ്റുണ്ട്. ഓരോ മണ്ഡലങ്ങളിലും ദിനംപ്രതി 2500 മുതല്‍ 3000 വീടുകള്‍ വരെ കയറിയിറങ്ങി പാര്‍ട്ടി ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കിറ്റക്സ് കമ്പനി ബസുകളിലാണ് ആളെ ഇറക്കുന്നത്. ബസില്‍ നിന്ന് പ്രചാരണ ദൗത്യവുമായി ഇറങ്ങുന്ന ഓരോ ആള്‍ക്കും കൃത്യമായ ടാര്‍ജെറ്റുണ്ട്.

ട്വന്റി ട്വന്റി എറണാകുളത്ത് എട്ട് സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 ലീഡ് ചെയ്ത കുന്നത്തുനാട് മണ്ഡലത്തില്‍ സുജിത്ത് പി സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാവും. നിലവില്‍ കോണ്‍ഗ്രസിന്റെ വിപി സജീന്ദ്രനാണ് സിറ്റിങ് എംഎല്‍എ.

Next Story