Top

കുന്നത്തുനാട്ടില്‍ സുജിത്ത് സുരേന്ദ്രന്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി; മാധ്യമ പ്രവര്‍ത്തകന്‍ സിഎന്‍ പ്രകാശ് മൂവാറ്റുപുഴയില്‍ സ്ഥാനാര്‍ത്ഥി

കൊച്ചി: എറണാകുളത്തെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20. സംഘടന ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്ബ് ആണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 മികച്ച പ്രകടനം കാഴ്ചവെച്ച കുന്നത്തുനാട് മണ്ഡലത്തില്‍ സുജിത്ത് പി സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാവും. നിലവില്‍ കോണ്‍ഗ്രസിന്റെ വിപി സജീന്ദ്രനാണ് സിറ്റിങ് എംഎല്‍എ. കോതമംഗലത്ത് ഡോ ജോസ് ജോസഫാണ് സ്ഥാനാര്‍ത്ഥി. കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച ഡോക്ടര്‍ ജോ ജോസഫ് കേരള കോണ്‍ഗ്രസ് പിജെ ജോസഫിന്റെ […]

8 March 2021 6:06 AM GMT

കുന്നത്തുനാട്ടില്‍ സുജിത്ത് സുരേന്ദ്രന്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി; മാധ്യമ പ്രവര്‍ത്തകന്‍ സിഎന്‍ പ്രകാശ് മൂവാറ്റുപുഴയില്‍ സ്ഥാനാര്‍ത്ഥി
X

കൊച്ചി: എറണാകുളത്തെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20. സംഘടന ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്ബ് ആണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 മികച്ച പ്രകടനം കാഴ്ചവെച്ച കുന്നത്തുനാട് മണ്ഡലത്തില്‍ സുജിത്ത് പി സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാവും. നിലവില്‍ കോണ്‍ഗ്രസിന്റെ വിപി സജീന്ദ്രനാണ് സിറ്റിങ് എംഎല്‍എ.

കോതമംഗലത്ത് ഡോ ജോസ് ജോസഫാണ് സ്ഥാനാര്‍ത്ഥി. കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച ഡോക്ടര്‍ ജോ ജോസഫ് കേരള കോണ്‍ഗ്രസ് പിജെ ജോസഫിന്റെ മരുമകനാണ്.

ചിത്ര സുകുമാരനാണ് പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥി. മൂവാറ്റുപുഴയില്‍ മാധ്യമ പ്രവര്‍ത്തകനായ സിഎന്‍ പ്രകാശാണ് സ്ഥാനാര്‍ത്ഥി. െൈവപ്പിനില്‍ ഡോക്ടര്‍ ജോബ് ചക്കാലക്കലും സ്ഥാനാര്‍ത്ഥിയാവും.

വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയെ ട്വന്റി 20 ഉപദേശക സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു. അദ്ദേഹം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവില്ല.

നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ധിഖും ഉപദേശക സമിതിയിലുണ്ടാവും. ഇരുവരും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയെ പോലെ മത്സരിക്കാനുണ്ടാവില്ല.

Next Story