Top

റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ തീപിടിത്തം; സഹായവുമായി തുര്‍ക്കി

ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ നടന്ന തീപിടുത്തത്തില്‍ പരിക്ക് പറ്റിയവര്‍ക്ക് സഹായവുമായി തുര്‍ക്കിഷ് മിലിട്ടറി കാര്‍ഗോകള്‍ എത്തി. റോഹിംഗ്യന്‍ വംശജര്‍ കഴിയുന്ന കോക്‌സ് ബസാര്‍ ജില്ലയിലെ ക്യാമ്പുകള്‍ക്ക് സമീപമാണ് മാര്‍ച്ച് 22 ന് തീപിടുത്തം ഉണ്ടായത്. തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്റെ നിര്‍ദ്ദേശ പ്രകാരം തുര്‍ക്കി ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യമന്ത്രാലയും അര്‍ബനൈസേഷന്‍ മന്ത്രാലയവും സംയുക്തമായാണ് സഹായമെത്തിച്ചത്. മേഖലയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന തുര്‍ക്കിഷ് ഫീല്‍ഡ് ഹോസ്പിറ്റല്‍ തീപിടുത്തത്തില്‍ തകര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ആശുപത്രി സൗകര്യം മേഖലയില്‍ […]

28 March 2021 3:18 AM GMT

റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ തീപിടിത്തം; സഹായവുമായി തുര്‍ക്കി
X

ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ നടന്ന തീപിടുത്തത്തില്‍ പരിക്ക് പറ്റിയവര്‍ക്ക് സഹായവുമായി തുര്‍ക്കിഷ് മിലിട്ടറി കാര്‍ഗോകള്‍ എത്തി. റോഹിംഗ്യന്‍ വംശജര്‍ കഴിയുന്ന കോക്‌സ് ബസാര്‍ ജില്ലയിലെ ക്യാമ്പുകള്‍ക്ക് സമീപമാണ് മാര്‍ച്ച് 22 ന് തീപിടുത്തം ഉണ്ടായത്. തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്റെ നിര്‍ദ്ദേശ പ്രകാരം തുര്‍ക്കി ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യമന്ത്രാലയും അര്‍ബനൈസേഷന്‍ മന്ത്രാലയവും സംയുക്തമായാണ് സഹായമെത്തിച്ചത്.

മേഖലയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന തുര്‍ക്കിഷ് ഫീല്‍ഡ് ഹോസ്പിറ്റല്‍ തീപിടുത്തത്തില്‍ തകര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ആശുപത്രി സൗകര്യം മേഖലയില്‍ ലഭ്യമാക്കി. തുര്‍ക്കി ആരോഗ്യമന്ത്രാലയത്തില്‍ നിന്നും 22 പേരും മറ്റ് അവശ്യ ഉദ്യോഗസ്ഥരും ബംഗ്ലാദേശിലെത്തിയിട്ടുണ്ട്. മാര്‍ച്ച് 22 ന് നടന്ന തീപിടുത്തത്തില്‍ കോക്‌സ് ബസാറിലെ നൂറു കണക്കിന് അഭയാര്‍ത്ഥി ടെന്റുകളും ഫസ്റ്റ് എയിഡ് കേന്ദ്രങ്ങളുമുള്‍പ്പെടെ കത്തി നശിച്ചിരുന്നു.

Next Story

Popular Stories