Top

ഹസാര്‍ഡ് എപ്പോള്‍ ഫിറ്റാകുമെന്ന് പറയാനാകില്ലെന്ന് കോച്ച്; യൂറോ കപ്പില്‍ മുഴുവന്‍ സമയം കളിക്കുന്നത് സംശയത്തില്‍

ബെല്‍ജിയം നായകനും സ്റ്റാര്‍ സ്‌ട്രൈക്കറുമായി ഏഡന്‍ ഹസാര്‍ഡ് യൂറോ കപ്പില്‍ മുഴുവന്‍ സമയത്തും കളിക്കുന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചു കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ്. യൂറോ കപ്പിനു മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരേ അവസാന 10 മിനിറ്റില്‍ മാത്രമാണ് ഹസാര്‍ഡിനെ കളത്തിലിറക്കിയത്. ഇതു ന്യായീകരിച്ചു സംസാരിക്കവെയാണ് മാര്‍ട്ടിനസ് ഹസാര്‍ഡിന്റെ ഫിറ്റ്‌നെസ് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചത്. ഹസാര്‍ഡ് പൂര്‍ണ ഫിറ്റല്ലെന്നും ഇപ്പോള്‍ താരത്തെ കളത്തിലിറക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും എത്രനേരം കളിക്കുന്നുവെന്നതിനല്ലെന്നും മാര്‍ട്ടിനസ് പറഞ്ഞു. തുടരെ പരുക്കിന്റെ പിടിയിലായി കുഴങ്ങുന്ന […]

8 Jun 2021 1:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹസാര്‍ഡ് എപ്പോള്‍ ഫിറ്റാകുമെന്ന് പറയാനാകില്ലെന്ന് കോച്ച്; യൂറോ കപ്പില്‍ മുഴുവന്‍ സമയം കളിക്കുന്നത് സംശയത്തില്‍
X

ബെല്‍ജിയം നായകനും സ്റ്റാര്‍ സ്‌ട്രൈക്കറുമായി ഏഡന്‍ ഹസാര്‍ഡ് യൂറോ കപ്പില്‍ മുഴുവന്‍ സമയത്തും കളിക്കുന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചു കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ്. യൂറോ കപ്പിനു മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരേ അവസാന 10 മിനിറ്റില്‍ മാത്രമാണ് ഹസാര്‍ഡിനെ കളത്തിലിറക്കിയത്.

ഇതു ന്യായീകരിച്ചു സംസാരിക്കവെയാണ് മാര്‍ട്ടിനസ് ഹസാര്‍ഡിന്റെ ഫിറ്റ്‌നെസ് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചത്. ഹസാര്‍ഡ് പൂര്‍ണ ഫിറ്റല്ലെന്നും ഇപ്പോള്‍ താരത്തെ കളത്തിലിറക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും എത്രനേരം കളിക്കുന്നുവെന്നതിനല്ലെന്നും മാര്‍ട്ടിനസ് പറഞ്ഞു.

തുടരെ പരുക്കിന്റെ പിടിയിലായി കുഴങ്ങുന്ന താരമാണ് ഹസാര്‍ഡ്. രണ്ടു പ്രധാന ഇന്‍ജുറികള്‍ കാരണം ക്ലബ് ഫുട്‌ബോളില്‍ ഇക്കഴിഞ്ഞ സീസണ്‍ ഏറെക്കുറേ മുഴുവന്‍ ഹസാര്‍ഡിനു നഷ്ടമായിരുന്നു. പരുക്കില്‍ നിന്നു മുക്തിനേടി വരുന്നതിനിടെയാണ് താരത്തെ യൂറോ കപ്പിനുള്ള ബെല്‍ജിയം ടീമില്‍ ഉള്‍പ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ക്രൊയേഷ്യയയ്‌ക്കെതിരേ പകരക്കാരനായി ഇറങ്ങിയതോടെ 2019 നവംബറിനു ശേഷം ആദ്യമായി ബെല്‍ജിയന്‍ ജഴ്‌സിയണിയാനും ഹസാര്‍ഡിനായി. എന്നാല്‍ യൂറോ കപ്പില്‍ മുന്നില്‍ നിന്നു നയിക്കാന്‍ നായകന്‍ ഉണ്ടാകുമോയെന്ന കാര്യം സംശയത്തിലാണ്.

”ഹസാര്‍ഡ് എപ്പോള്‍ ഫിറ്റ് ആകുമെന്ന് പറയാന്‍ കഴിയില്ല. അവന് കൂടുതല്‍ അവസരങ്ങള്‍ നല്‍കി ആത്മവിശ്വാസം കൂട്ടുന്നതിലാണ് ഞാന്‍ ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അവനെ കളത്തില്‍ കാണണം. എത്രനേരം കളിക്കുന്നുവെന്നതില്‍ കാര്യമില്ല. കളിക്കുന്ന അത്രയും സമയം അവന്‍ മികവ് പുലര്‍ത്തണം. അതിന് ആത്മവിശ്വാസം കൂട്ടുകയാണ് വേണ്ടത്”- മാര്‍ട്ടിനസ് പറഞ്ഞു.

Next Story

Popular Stories