Top

ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ജെജെപിയെ കൂട്ടുപിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്; കര്‍ഷക സമരത്തില്‍ ഭയന്ന് ഖട്ടര്‍ സര്‍ക്കാര്‍

ചണ്ഡിഗഢ്: ഡല്‍ഹിയില്‍ കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താത്തത് ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെയും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറെയും പ്രതിസന്ധിയിലാക്കുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ ജെജെപിയുടെ പ്രധാന വോട്ടുബാങ്ക് കര്‍ഷകരാണ്. അതുകൊണ്ടു തന്നെ കര്‍ഷകസമരം പരിഹരിക്കണമെന്ന നിലപാടാണ് ജെജെപിക്ക്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എത്രയും വേഗത്തില്‍ പരിഹരിക്കണമെന്നും അല്ലെങ്കില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും പ്രധാന സഖ്യകക്ഷിയായ ജെജെപി ബിജെപിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജെജെപി പിന്തുണ പിന്‍വലിച്ചാല്‍ ഖട്ടര്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ പരുങ്ങലിലാകും. ഇതാണ് കോണ്‍ഗ്രസ് മുതലെടുക്കാന്‍ ശ്രമിക്കുന്നത്. […]

3 Dec 2020 4:12 AM GMT

ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ജെജെപിയെ കൂട്ടുപിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്; കര്‍ഷക സമരത്തില്‍ ഭയന്ന് ഖട്ടര്‍ സര്‍ക്കാര്‍
X

ചണ്ഡിഗഢ്: ഡല്‍ഹിയില്‍ കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താത്തത് ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെയും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറെയും പ്രതിസന്ധിയിലാക്കുന്നു.

ബിജെപിയുടെ സഖ്യകക്ഷിയായ ജെജെപിയുടെ പ്രധാന വോട്ടുബാങ്ക് കര്‍ഷകരാണ്. അതുകൊണ്ടു തന്നെ കര്‍ഷകസമരം പരിഹരിക്കണമെന്ന നിലപാടാണ് ജെജെപിക്ക്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എത്രയും വേഗത്തില്‍ പരിഹരിക്കണമെന്നും അല്ലെങ്കില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും പ്രധാന സഖ്യകക്ഷിയായ ജെജെപി ബിജെപിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജെജെപി പിന്തുണ പിന്‍വലിച്ചാല്‍ ഖട്ടര്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ പരുങ്ങലിലാകും. ഇതാണ് കോണ്‍ഗ്രസ് മുതലെടുക്കാന്‍ ശ്രമിക്കുന്നത്. ഹരിയാനയില്‍ ജെജെപിയെ കൂട്ടുപിടിച്ച് ഖട്ടര്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യതകളാണ് കോണ്‍ഗ്രസ് അന്വേഷിക്കുന്നത്.

വിഷയത്തില്‍ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹുഡ പറഞ്ഞത് ഇങ്ങനെ: ‘ദുഷ്യന്ത് ദവെ ബന്ധപ്പെട്ടില്ലെങ്കിലും നിരവധി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെടുന്നുണ്ട്. കസേര വേണോ കര്‍ഷകരുടെ താല്പര്യം വേണോ എന്നാ ചോദ്യമാണ് ഉയരുന്നത്. അവരെ അവരാക്കിയത് കര്‍ഷകര്‍ ആണ്. സ്വതന്ത്ര എംഎല്‍എമാര്‍ക്കും ജെജെപിയ്ക്കും അവര്‍ ആരുടെ കൂടെ നില്‍ക്കണമെന്ന് ഉടന്‍ തീരുമാനിക്കേണ്ടി വരും.”

നിലവില്‍ ബിജെപിക്ക് 40 സീറ്റും, കോണ്‍ഗ്രസ്-31, ജെജെപി-10 എന്ന നിലയിലാണ്. മാത്രമല്ല, 11 ബിജെപി എംഎല്‍എമാരും അഞ്ച് സ്വതന്ത്ര എംഎല്‍എമാരും കര്‍ഷകവൃത്തിയുമായി ബന്ധപ്പെട്ടവരാണ്. 90 അംഗ നിയമസഭയില്‍ 40 മണ്ഡലങ്ങളും കാര്‍ഷിക മേഖലയിലാണ്.

കര്‍ഷക പ്രക്ഷോഭത്തിന് അവസാനമായില്ലെങ്കില്‍ ജെജെപി മാത്രമല്ല, ചില ബിജെപി എംഎല്‍എമാരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

Next Story