Top

തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി രാജി വെച്ചു; സിപിഐയില്‍ ചേരും

തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. പികെ ജോണ്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വവും ഒഴിഞ്ഞ പികെ ജോണ്‍ സിപിഐയില്‍ ചേര്‍ന്നു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ക്കിയാണ് പിജെ ജോണിന്റെ രാജി. സംഘടനാ പദവികള്‍ക്കോ തെരഞ്ഞെടുപ്പില്‍ സീറ്റിനോ ഇതുവരെ നേതാക്കളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, അര്‍ഹതയുള്ളവരെ അംഗീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വും ജില്ല നേതൃത്വവും തൃശൂര്‍ എംപിയോ തയാറാവുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. തന്റേത് മാത്രമല്ല, ജില്ലയില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ […]

26 March 2021 12:54 AM GMT

തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി രാജി വെച്ചു; സിപിഐയില്‍ ചേരും
X

തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. പികെ ജോണ്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വവും ഒഴിഞ്ഞ പികെ ജോണ്‍ സിപിഐയില്‍ ചേര്‍ന്നു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ക്കിയാണ് പിജെ ജോണിന്റെ രാജി.

സംഘടനാ പദവികള്‍ക്കോ തെരഞ്ഞെടുപ്പില്‍ സീറ്റിനോ ഇതുവരെ നേതാക്കളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, അര്‍ഹതയുള്ളവരെ അംഗീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വും ജില്ല നേതൃത്വവും തൃശൂര്‍ എംപിയോ തയാറാവുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. തന്റേത് മാത്രമല്ല, ജില്ലയില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അനുഭവമാണിതെന്നും പികെ ജോണ്‍ പറഞ്ഞു. 1986ല്‍ തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ കെഎസ്‌യു-എസ് പ്രവര്‍ത്തകനായി തുടങ്ങിയ ജോണ്‍ പിന്നീട് കെഎസ്‌യു-എസ് സംസ്ഥാന പ്രസിഡന്റായിരുന്നു.

Next Story

Popular Stories