Top

എന്തുകൊണ്ട് ജയസൂര്യ, അന്ന ബെന്‍, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍? ജൂറി വിലയിരുത്തലുകള്‍

16 Oct 2021 10:55 AM GMT
ഫിൽമി റിപ്പോർട്ടർ

എന്തുകൊണ്ട് ജയസൂര്യ, അന്ന ബെന്‍, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍?  ജൂറി വിലയിരുത്തലുകള്‍
X

'പ്രത്യക്ഷത്തില്‍ ഹിംസാത്മകമല്ലാത്ത നിശബ്ദമായ ആണ്‍ കൊയ്മയുടെ നിര്‍ദയമായ അധികാര പ്രയോഗങ്ങളെ ഒരു പെണ്‍കുട്ടിയുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അതി സൂക്ഷമവും ശക്തവുമായി അവതരിച്ച ചിത്രം' എന്നാണ് മികച്ച ചിത്രത്തിന് തെരഞ്ഞെടുക്കപ്പെട്ട ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിനെക്കുറിച്ച് ജൂറിയുടെ പരാമര്‍ശം.

എന്നിവര്‍ എന്ന ചിത്രത്തിനാണ് സിദ്ധാര്‍ത്ഥ് ശിവക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചത്. 'ജീവിതത്തിലെ നിര്‍ണായകമായ ഒരു പരീക്ഷമ ഘട്ടത്തെ നേരിടേണ്ടി വരുന്ന ഒരു സംഘം യുവാക്കളുടെ വിഹ്വാലതകളെ ശില്പഭദ്രതയോടെ അയത്‌ന ലളിതമായി ആവിഷ്‌കരിച്ച സംവിധാനമികവിന്' എന്നതാണ് സിദ്ധാര്‍ത്ഥ് ശിവ മികച്ച സംവിധായകനായി തെരഞ്ഞെടുത്ത ജൂറിയുടെ വിലയിരുത്തല്‍.

'മധ്യപാനാസക്തിയില്‍ നിന്ന് വിമുക്തനാകാന്‍ കഴിയാത്ത ഒരു യുവാവിന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ നിയന്ത്രിതമായ ഭാവാവിഷ്‌കാരത്തിലൂടെ അനായാസമായി അവതരിപ്പിച്ച അഭിനയ മികവിനാ'ണ് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.

കപ്പേള എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള വാര്‍ഡ് നേടിയ താരമാണ് അന്ന ബെന്‍. 'ജീവിതത്തില്‍ നിരവധി വിഷമസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പെകുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷമമായ ശരീര ഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും ആവ്ഷ്‌കരിച്ച അഭിനയ മികവിന്' എന്നാണ് അന്ന ബെന്നിന് അവാര്‍ഡ് നല്‍കാന്‍ ജൂറി പരാമര്‍ശം.

Next Story