മൂത്ത സഹോദനെപ്പോലെ, പകരം മറ്റൊരാളെ കണ്ടെത്താനാണ് ബുദ്ധിമുട്ട്; നെടുമുടിയെക്കുറിച്ച് വികാര നിര്‍ഭരയായി ഉര്‍വ്വശി
ആദ്യം സംസാരിച്ച അതേ വാത്സല്യത്തോടെയാണ് എപ്പോള്‍ കണ്ടാലും സംസാരിക്കുക
11 Oct 2021 11:32 AM GMT
ഫിൽമി റിപ്പോർട്ടർ

നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് വികാര നിര്‍ഭരയായി ഉര്‍വ്വശി. വളരെ ആഴത്തിലുള്ള കാര്യങ്ങള്‍ പോലും സംസാരിക്കാന്‍ കഴിയുന്ന മൂത്ത സഹോദരനായിരുന്നു നെടുമുടി വേണു തനിക്ക്. ഒരു കലാകാരി എന്ന നിലയില്‍ തന്നെ ഏറെ സ്വാധീനിച്ച വ്യക്തി. ഒരുചിത്രത്തിന്റെ റീമേക്ക് വരുമ്പോള്‍ വേണുവേട്ടന് ചെയ്ത കഥാപാത്രം അവതരിപ്പിക്കാന്‍ ആളെ പകരം കണ്ടെത്താനാണ് ബുദ്ധിമുട്ട് ഉര്‍വശ്ശി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
ഉര്‍വശിയുടെ വാക്കുകള്‍
'ഞാന്‍ ഒരുമിച്ച് അഭിനയിക്കുന്നതിന് മുമ്പ് കലചേച്ചിയും കല്‍പ്പന ചേച്ചിയും വേണുവേട്ടനൊപ്പം അഭിനയിച്ചിരുന്നു. വളരെ ആഴത്തിലുള്ള കാര്യങ്ങള്‍ പോലും സംസാരിക്കാന്‍ കഴിയുന്ന മൂത്ത സഹോദരനായിരുന്നു വേണുവേട്ടന് എനിക്ക്. ഒരു സിനിമ നടന്റെ കൂടെ സംസാരിക്കുകയാണെന്ന തോന്നല്‍ ഉണ്ടാറില്ല. ആദ്യം സംസാരിച്ച അതേ വാത്സല്യത്തോടെയാണ് എപ്പോള്‍ കണ്ടാലും സംസാരിക്കുക. ഒരു കലാകാരി എന്ന നിലയില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയാണ് അദ്ദേഹം. ചെറിയ ഒരു വാക്കുപോലും 10 രീതിയില്‍ എങ്ങനെ സംസാരിക്കാമെന്ന് പറഞ്ഞ് പഠിപ്പിച്ച് തരും.
ഒരു ചിത്രത്തിന്റെ റീമേക്ക് വരുമ്പോള്‍ വേണുവേട്ടന് ചെയ്ത കഥാപാത്രം അവതരിപ്പിക്കാന്‍ ആളെ പകരം കണ്ടെത്താനാണ് ബുദ്ധിമുട്ട്. അദ്ദേഹത്തിന് പകരമാകാന്‍ മലയാള സിന്മയില് ഒരിക്കലും ഒരാള്‍ ഉണ്ടാകില്ല. എക്കാലത്തെയും മലയാളത്തിലെ വിരളിലെണ്ണാവുന്ന മികച്ച നടന്മാരില് പ്രഥമ സ്ഥാനത്ത് നിക്കുന്ന വ്യക്തിയാണ് അദ്ദേഹം. വേണുവേട്ടന് ചെയ്ത് വച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ആരു ചെയ്താലും തൃപ്തി വരാത്തത് പോലെ തോന്നും.'