'സാറിന്റെ ആത്മാവ് അത് കാണട്ടെ'; സംസ്ഥാന പുരസ്കാരം സച്ചിക്ക് സമര്‍പ്പിച്ച് നാഞ്ചിയമ്മ
അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്, അവാര്‍ഡ് കിട്ടാന്‍ കാരണം സച്ചി സാര്‍ ആണ്
16 Oct 2021 2:19 PM GMT
ഫിൽമി റിപ്പോർട്ടർ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പേള്‍ മികച്ച ഗാനാലാപനത്തിന് പ്രത്യേക പുരസ്കാരം നാഞ്ചിയമ്മക്ക്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലക്കാത സന്തന മേരം എന്നു തുടങ്ങുന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. സച്ചി സാര്‍ കാരണമാണ് അവസരം ലഭിച്ചതെന്നും സാറിന്റെ ആത്മാവ് ഇത് കാണട്ടെയെന്നും അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കുവച്ച് നാഞ്ചിയമ്മ പറഞ്ഞു.
നാഞ്ചിയമ്മയുടെ വാക്കുകള്‍
'അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്. അവാര്‍ഡ് കിട്ടാന്‍ കാരണം സച്ചി സാര്‍ ആണ്. എന്റെ മനസില്‍ സാര്‍ ഉണ്ട്. സാറിന് കൊടുക്കാനുള്ളത് ഞാന്‍ കൊടുക്കുന്നു. സാറിന്റെ ആത്മാവ് അത് കാണട്ടെ'.
2020ലാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ബിജു മേനോന്, പൃഥ്വിരാജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സച്ചി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുദീപ് എലമനം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത് ജേക്ക്സ് ബിജോയ് ആണ്. അഞ്ച് കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ബോക്സ് ഓഫീസ് വരുമാനം 52 കോടിയായിരുന്നു.