Top

നല്ല സിനിമകള്‍ക്ക് മാത്രമേ മികച്ച അഭിനേതാവിനെ കണ്ടെത്താന്‍ കഴിയൂ, 'വെള്ളം' അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ജയസൂര്യ

വെള്ളം കണ്ട് പോകാന്‍ കഴിയുന്ന ഒരു സിനമയല്ല, മുരളി എന്ന കഥാപാത്രം എന്നും ഉള്ളിലുണ്ടാകും

16 Oct 2021 12:51 PM GMT
ഫിൽമി റിപ്പോർട്ടർ

നല്ല സിനിമകള്‍ക്ക് മാത്രമേ മികച്ച അഭിനേതാവിനെ കണ്ടെത്താന്‍ കഴിയൂ, വെള്ളം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ജയസൂര്യ
X

സംസ്ഥാന ചലചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ പ്രതികരിച്ച് ജയസൂര്യ. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതിലും ചിത്രം ജൂറിയും ജനങ്ങളും അംഗീകരിച്ചതിലും സന്തോഷമുണ്ടെന്ന് ജയസൂര്യ പറഞ്ഞു. നല്ല സിനിമകള്‍ക്ക് മാത്രമേ മികച്ച അഭിനേതാവിനെ കണ്ടെത്തതാന്‍ കഴിയൂ എന്നാണ് താന്‍ വിശ്വസിക്കുന്നത്. അത്തരത്തില്‍ ഒരു സിനിമയാണ് വെള്ളമെന്ന് താരം റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു.

ജയസൂര്യയുടെ വാക്കുകള്‍:

നല്ല സിനിമകള്‍ക്ക് മാത്രമേ നല്ല അഭിനേതാവിനെ കണ്ടെത്താന്‍ കഴിയൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത്തരത്തില്‍ നല്ല സിനിമയായതിനാലാണ് തെരഞ്ഞെടുക്കപ്പെട്ടത്. പൂര്‍ണ മദ്യപാനിയായ ആളെ എത്ര നന്നാക്കാന്‍ ശ്രമിച്ചാലും നന്നാവില്ല. അത് ആ വ്യക്തി തിരിച്ചറിയുന്ന നിമിഷം അയാളുടെ പുതിയ ജന്മം തടങ്ങും. അത്തരത്തില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഉള്ളിലെ ഹീറോയെ തിരിച്ചറിഞ്ഞ വ്യക്തായാണ് മുരളി.

എല്ലാവരും പരസ്പരം മനസിലാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്. നിര്‍ദേശം നല്‍കാന്‍ പക്വമായ ഒരാളുണ്ടെങ്കില്‍ അവരില്‍ ഒരു മുരളി ഉണ്ട്. വെള്ളം കണ്ട് പോകാന്‍ കഴിയുന്ന ഒരു സിനമയല്ല. വെള്ളത്തിലെ കഥാപാത്രം എന്നും ഉള്ളിലുണ്ടാകും. അത്തരത്തിലുള്ള സിനിമകള്‍ എപ്പോഴും ഉണ്ടാകണമെന്നില്ല. വല്ലപ്പോഴുമാണ് അത് സംഭവിക്കുക.

Next Story