Top

58 വര്‍ഷത്തെ ആത്മബന്ധം, മൂന്ന് തലമുറകള്‍ കയ്യിലിട്ട് കൊണ്ടുനടന്ന ആള്‍; നെടുമുടിയെക്കുറിച്ച് ഫാസില്‍

ഞങ്ങള്‍ തന്നില്‍ 53 വര്‍ഷത്തെ ആത്മബന്ധമാണുള്ളത്. സ്റ്റേജില്‍ വച്ച് തുടങ്ങിയ ബന്ധം അനസ്യൂതം തുടരുകയായിരുന്നു.

11 Oct 2021 10:43 AM GMT
ഫിൽമി റിപ്പോർട്ടർ

58 വര്‍ഷത്തെ ആത്മബന്ധം, മൂന്ന് തലമുറകള്‍ കയ്യിലിട്ട് കൊണ്ടുനടന്ന ആള്‍; നെടുമുടിയെക്കുറിച്ച് ഫാസില്‍
X

നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് സുഹൃത്തും സംവിധായകനുമായ ഫാസില്‍. തങ്ങള്‍ തമ്മില്‍ 58 വര്‍ഷത്തെ ആത്മബന്ധമാണുള്ളത്. ആശുപത്രിയില്‍ ആകുന്നതിന് മുമ്പ് എന്ന വിളിച്ചിരുന്നു, അത് അവസാനത്തെ കോള്‍ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. മൂന്ന് തലമുറകള്‍ കയ്യിലിട്ട് കൊണ്ടുനടന്ന ആളാണ്. ഇത്രയും വ്യത്യസ്തമായ താരങ്ങളോടൊപ്പവും സംവിധായകര്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ള ഒരു നടന്‍ ഇന്ത്യയില്‍ കാണില്ല ഫാസില്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ഫാസിലിന്റെ വാക്കുകള്‍

ആശുപത്രിയിലേക്ക് തിരിക്കും മുൻപ് അവൻ വിളിച്ചിരുന്നു. ഞാൻ ഫോണെടുത്തു, വേണു..ഞങ്ങള്‍ തന്നില്‍ 53 വര്‍ഷത്തെ ആത്മബന്ധമാണുള്ളത്. സ്റ്റേജില്‍ വച്ച് തുടങ്ങിയ ബന്ധം അനസ്യൂതം തുടരുകയായിരുന്നു. ആശുപത്രിയാലികുന്നതിന്റെ അന്ന് രാവിലെ വിളിച്ചിരുന്നു. അത് അവസാനത്തെ കോള്‍ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ആലപ്പുഴ വീട്ടില്‍ ഒരു സിംഗിള്‍ കട്ടിലില്‍ 8 വര്‍ഷം ഒരുമിച്ച കിടന്നുറങ്ങിയവകരാണ് ഞങ്ങള്‍.

കാവാലത്തിനെ പരിചയപ്പെട്ട് അദ്ദേഹം വേണുനവിനെ തിരുനമന്തപുരത്ത് കൊണ്ടുപോയി. അവിടെ വേണുവിന്റെ വളര്‍ച്ചയായാരുന്നു. 3 തലമുറകളെ കയ്യിലിട്ട് കൊണ്ടു നടന്ന ആളാണ്. സോമന്‍, സുകുമാരന്‍ രതീഷ് കാലഘട്ടത്തില്‍ ഉണ്ടായിരുന്നു. മമ്മൂട്ടി മോഹന്‍ലാല്‍ കാലഘട്ടത്തില്‍ ഉണ്ടായിരുന്നു. അതിന് ശേഷം വന്ന പുതിയ തലമുറകളോടൊപ്പവും അഭിനയിച്ചു. ഇത്രയും വ്യത്യസ്തമായ താരങ്ങളോടൊപ്പംവും ഇത്രയും സംവിധായകരുടെ കൂടെയും അഭിനയിച്ച നടന്‍ ഇന്ത്യയില്‍ കാണില്ല. അദ്ദേഹത്തിന് ഒരു വിഷമമേ ഉണ്ടായിരുന്നുള്ളൂ ഒരു നാഷണല്‍ അവാര്‍ഡ് ലഭിച്ചില്ല.

നര്‍മ്മ ബോധവും നര്‍മ്മഭാഷണവും സെറ്റുകള്‍ ചലിപ്പിച്ചുകൊണ്ടിരിക്കും. ഓരോരുത്തരെയായി രസിപ്പിച്ചുകൊണ്ടിരിക്കും. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം കണ്ട് ഞാന്‍ അന്തം വിട്ടപോയിരുന്നു. ആ ചിത്രത്തിന് നാഷണല്‍ അവാര്‍ഡ് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അവിടെയും നിരാശയായിപ്പോയി. അപ്പഴും ഇപ്പോഴും കാണാന്‍ പുതുമയുള്ള അഭിനയനമാണ് വേണുവിന്റെത്.

Next Story