Top

സ്വപ്നഭവനത്തിന് ചിറകോ? വിമാനം വീടാക്കിയ എഞ്ചിനീയറുടെ കഥ

എല്ലാക്കാലത്തും വെറെെറ്റി ഇഷ്ടപ്പെട്ടിരുന്ന ക്യാംപെലിന്റെ തലയിലുദിച്ച ഒരാശയം, ഒടുവില്‍ ആ വിമാനം ഒരു വിടായി.

3 Sep 2021 1:25 PM GMT
സ്നേഹ കെ.എസ്

സ്വപ്നഭവനത്തിന് ചിറകോ? വിമാനം വീടാക്കിയ എഞ്ചിനീയറുടെ കഥ
X

വീട് എല്ലാവരുടെയും സ്വപ്നമാണ്. വലുതോ ചെറുതോ വർഷങ്ങളുടെ കഠിനാധ്വാനവും കണക്കൂട്ടലും ചേർത്ത് പടുത്തുയർത്തിയാണ് ഓരോരുത്തരം ആ സ്വപ്നഗൃഹം യാഥാർത്ഥ്യമാക്കുന്നത്. വേരുറപ്പിക്കാന്‍, ചിറകൊതുക്കാന്‍ ഒരിടം.

അമേരിക്കന്‍ എഞ്ചിനീയറായ ബ്രൂസ് ക്യാംപെല്‍ പക്ഷേ യാഥാസ്ഥിതികളെ പൊളിച്ചെഴുതി ആ മോഹത്തിന് രണ്ട് ചിറകുകൂടി നല്‍കി. അതെ ക്യാംപെലിന്റെ വീടിന് ചിറകുണ്ട്. ആ വീടൊരിക്കല്‍ ആകാശംതൊട്ട് പറന്നിരുന്നു. എല്ലാക്കാലത്തും വെറെെറ്റി ഇഷ്ടപ്പെട്ടിരുന്ന ക്യാംപെലിന്റെ തലയിലുദിച്ച ഒരാശയം, ഒടുവില്‍ ആ വിമാനം ഒരു വിടായി.


എന്നും ക്രിയാത്മകമായി ചിന്തിക്കാൻ ഇഷ്ടപെട്ടിരുന്ന ക്യാംപൽ തന്റെ ഇരുപതാം വയസിലെടുത്ത ഉറച്ച തീരുമാനമായിരുന്നു സ്വന്തമായൊരു വീട്. അമേരിക്കയിലെ ഒറിഗണിലെ ഹിൻസ്‌ബെർഗ് എന്ന സ്ഥലത്ത് തന്റെ സ്വപ്നഭവനത്തിനായി 23,000 ഡോളർ മുടക്കി 10 ഏക്കർ സഥലവും ക്യാംപെല്‍ വാങ്ങിയിട്ടു. പിന്നീട് 1999-ലാണ് ആ മോഹത്തിനൊരു ട്വിസ്റ്റ് കൊടുക്കാന്‍ ക്യാംപെല്‍ തീരുമാനിച്ചത്.

ആദ്യം ഒരു പഴയ വിമാനം സംഘടിപ്പിച്ചു. ഒരു ബോയിങ് 727 വിമാനം. ഒറിഗണിലെ ഹിൻസ്‌ബെർഗ് കാടുകളിലേക്ക് ഈ വിമാനം എത്തിക്കുക ദുഷ്കരമായിരുന്നു. എന്നാല്‍ ഏറെ ബുദ്ധിമുട്ടുകൾക്ക് ശേഷവും തന്റെ ഉറച്ച നിലപാടുകളിലൂടെ ആ ബോയിങ് 727 വിമാനം അയാള്‍ ഒറിഗണിലെത്തിച്ചു. പിന്നീട് അവിടെ ഒരുങ്ങിയത് ലോകത്തെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു വീടായിരുന്നു, ക്യാംപെലിന്റെ വിമാന വീട്.


കുട്ടിക്കാലം മുതൽ പാഴ് വസ്തുകളോടും ,ക്രിയാത്മകമായി വ്യത്യസ്തമായും ഓരോ കാര്യങ്ങൾ അത് ഉപയോഗിച്ച് ചെയുന്നതിലും മിടുക്കനായിരുന്നെങ്കിലും വിമാനത്തിൽ വലിയ മാറ്റങ്ങൾ വരുത്താന്‍ അയാള്‍ മുതിർന്നില്ല. ഒരു വാഷിംഗ് മേഷീനും സിങ്കും, വിശ്രമിക്കാന്‍ സീറ്റുകള്‍ക്ക് മുകളില്‍ ഒരുകുഞ്ഞുമെത്ത, ചെറിയ കുളിസ്ഥലം അത്ര മാത്രമാണ് വിമാനത്തിലുള്ളത്. കോക്പിറ്റ് ഇലക്യോണിക് എഞ്ചിനീയറായ ക്യാംപെലിന്റെ പണിസ്ഥലമാണ്.

അടുക്കള എന്നുപറയാന്‍ ഒരു മെെക്രോവേവാണ് വീട്ടിലുള്ളത്. അതില്‍ ചൂടാക്കിയാണ് പാചകം. കാന്‍ ഭക്ഷണങ്ങളാണ് സ്ഥിരം മെനു. വിരുന്നുകാർക്ക് സ്വാഗതമുള്ള വീട്ടില്‍ പക്ഷേ ഒരുകാര്യം നിർബന്ധമാണ് ക്യാംപെലിന്- ചെരുപ്പില്ലാതെ പ്രവേശനമില്ല. വിമാന വീടിനുള്ളില്‍ പൊടി കടന്നുകൂടാ.


അങ്ങനെ ചെറിയ ചിട്ടകളോടെ തന്റെ സ്വപ്ന ഗൃഹത്തിൽ സന്തോഷത്തോടെ ജീവിക്കുകയാണ് 64 കാരനായ ക്യാംപൽ. ഇക്കാലത്തെല്ലാം ക്യാംപെലിന്റെ ആശയത്തെ വിചിത്രമെന്ന് വിശേഷിപ്പിച്ച പലരും വിമാനവീട്ടില്‍ അതിഥികളായും എത്തുന്നുണ്ട്. എല്ലാവരോടും ക്യാംപെലിനും ക്യാംപെലിന്റെ വീടിനും പറയാനുള്ളത് ഒന്നാണ്,

വേറിട്ട ആശയങ്ങൾ മനസിലുദിക്കുമ്പാേൾ അത് യാഥാർത്ഥ്യമാക്കാനുള്ള അവസരവും നമുക്കുമുന്നിലുമുണ്ടാകും. ലോകമെന്ത് കരുതുമെന്ന് ചിന്തിക്കരുത്. അതേ ലോകം നമ്മളെ പിന്നീട് ഓർക്കുന്നത് തന്നെ നമ്മുടെ വേറിട്ട അശയങ്ങളിലൂടെയായിരിക്കും. ക്യാംപൽ ലോകത്തിന് സമ്മാനിച്ചത് അങ്ങനെയൊരു ചിന്തയ്ക്ക് അപ്പുറത്തുള്ള മറ്റൊരു ലോകത്തെയാണ്.

Next Story

Popular Stories