Top

'തടസ്സങ്ങൾ പരിഹരിക്കാൻ വീട്ടിൽ ​ഗോമൂത്രം തളിക്കുക'; വിചിത്ര നിർ​ദേശവുമായി ഉത്തർപ്രദേശ് മന്ത്രി

​​ഗോമൂത്രത്തിൽ ​ഗം​ഗാ ദേവി കുടികൊള്ളുന്നെന്നും മന്ത്രി

14 May 2022 7:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തടസ്സങ്ങൾ പരിഹരിക്കാൻ വീട്ടിൽ ​ഗോമൂത്രം തളിക്കുക; വിചിത്ര നിർ​ദേശവുമായി ഉത്തർപ്രദേശ് മന്ത്രി
X

ഫതേഹ്പൂർ: വീട്ടിൽ ​ഗോമൂത്രം തളിച്ചാൽ വീട്ടിലെ തടസ്സങ്ങൾ മാറുമെന്ന് ഉത്തർപ്രദേശ് മ‍ൃ​ഗസംരക്ഷണ വകുപ്പ് മന്ത്രി ധർമപാൽ സിങ്. മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ​​ഗോമൂത്രത്തിൽ ​ഗം​ഗാ ദേവി കുടികൊള്ളുന്നത് കൊണ്ടാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​'ഗോമൂത്രം തളിച്ചാൽ വീട്ടിലെ വാസ്തുദോഷവും, മറ്റ് തടസ്സങ്ങളും മാറും.' ധർമപാൽ പറഞ്ഞു. പശുക്കൾക്കായി നിർമ്മിച്ച ഷെൽട്ടറുകളിലെ ദുരവസ്ഥയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ഗോശാലകളുടെ പുരോഗതിക്കായി യുപി സർക്കാർ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്നും പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്നും മന്ത്രി മറുപടി പറഞ്ഞു.

​എംഎൽഎമാരുമായും, പാർട്ടി നേതാക്കളുമായും മന്ത്രി ചർച്ച നടത്തി. പശുക്കളുടെ ഷെൽറ്ററുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാണമെന്ന് ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയാണ് മന്ത്രി മടങ്ങിയത്.

Story Highlights : 'Sprinkle cow urine at home to fix obstructions'; Uttar Pradesh minister with bizarre suggestion

Next Story

Popular Stories