ഇത് കൊച്ചിയുടെ ശ്വാസകോശം; പോകാം മംഗളവനത്തിലേക്ക്
കണ്ടൽക്കാടുകളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷി സങ്കേതമാണിത്.
14 May 2022 5:31 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എറണാകുളത്തിന്റെ മധ്യഭാഗത്ത് ഒരു ചെറിയ കാടുണ്ട്, മംഗളവനം. കൊച്ചിയുടെ ശ്വാസകോശമെന്ന് അറിയപ്പെടുന്ന ഇവിടം നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് കുറച്ച് നേരം ശാന്തമായി ഇരിക്കണമെങ്കിൽ പോകാൻ പറ്റിയ ഇടമാണിത്.
72 ഇനം പക്ഷികളും വ്യത്യസ്തയിനം ചിത്രശലഭങ്ങളും ഇവിടെയുണ്ട്. ദേശാടന പക്ഷികളുടെ പ്രിയ ഇടം കൂടിയാണ് ഇത്. കണ്ടൽക്കാടുകളാണ് ഇവിടത്തെ മറ്റൊരു പ്രത്യകത. കാടിനകത്ത് ഇരിക്കാൻ ചെറിയ ഇരിപ്പിടങ്ങളോടുള്ള സൗകര്യങ്ങളും മംഗളവനത്തിലുണ്ട്. വാച്ച് ടവറും ഇവിടെ വരുന്ന സന്ദർശകരെ ആകർഷിക്കുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഈ കാട് ഈയടുത്തിടേയാണ് വീണ്ടും തുറന്നത്.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സംരക്ഷിത പ്രദേശമാണ് മംഗളവനം. 2004 ലാണ് സ്ഥാപിതമായത്. എറണാകുളത്ത് ഹൈക്കോർട്ടിനടുത്തായി സ്ഥിതി ചെയ്യുന്ന മംഗളവനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കണ്ടൽക്കാടുകളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷി സങ്കേതമാണിത്. 2.74 ഹെക്ടർ വിസ്തീർണമുള്ള ഈ സംരക്ഷിത പ്രദേശത്തിന്റെ പകുതിയിലധികവും കണ്ടൽക്കാടുകളാണ്.
Story Highlights : Let's go to Mangalavanam,the lungs of Kochi
- TAGS:
- Mangalavanam
- Forest
- Ernakulam