Top

ജർമ്മനിയിൽ നിന്ന് വയനാടൻ മലനിരകളിലേക്ക് ഹിപ്പിട്രെയലിന്റെ പച്ച കാരവാനെത്തി

20 Feb 2022 12:43 PM GMT
അന്‍ഷിഫ് ആസ്യ മജീദ്

ജർമ്മനിയിൽ നിന്ന് വയനാടൻ മലനിരകളിലേക്ക് ഹിപ്പിട്രെയലിന്റെ പച്ച കാരവാനെത്തി
X

യാത്രകളെ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. യാത്ര ലോകം ചുറ്റിയാണെങ്കിലോ? അദ്ഭുത പൂർണമായ അനുഭവമെന്ന് ചുരുക്കി പറയാം. അത്തരമൊരു ലോക സഞ്ചാരത്തിനിറങ്ങിയിരിക്കുകയാണ് ജർമ്മൻ സ്വദേശിയായ തോർബെൻ-മിച്ചി ദമ്പതികളും മക്കളും. ചെറുകുടുംബത്തിന് കഴിയാവുന്ന തരത്തിൽ വാഹനം രൂപകൽപ്പന ചെയ്ത് ഭക്ഷണം പാകം ചെയ്തും കിടന്നുറങ്ങിയും 90 രാജ്യങ്ങളാണ് ഇവർ ഇതുവരെ സന്ദർശിച്ചു കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ ആ​ഗസ്റ്റിൽ ഹിപ്പി കുടുംബം ഇന്ത്യയിലെത്തി. നവംബർ പകുതിയോടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക്.

നിലവിൽ വയനാടൻ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കുകയാണ് നാൽവർ സംഘം. നേരത്തെ കേരളത്തിലെത്തിയ ഇരുവരെയും സ്വാ​ഗതം ചെയ്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രം​ഗത്തുവന്നിരുന്നു. വയനാട്ടിൽ ഹിപ്പി കുടുംബത്തിന് ഗ്രീൻ കൈരളി വെൽഫെയർ കൌൺസിൽ സ്റ്റേറ്റ് സ്വീകരണം സംഘടിപ്പിച്ചു. ​ഗ്രീൻ കൈരളി ചെയർമാൻ സി.പി റഹീസിന്റെയും കോ-ഓർഡിനേറ്റർ നവാസ് പി.എം -ന്റെയും നേതൃത്വത്തിൽ പൊന്നാട അണിയിച്ചു കുടുംബത്തെ സ്വീകരിച്ചത്. ഹിപ്പി ട്രയൽ വാൻ ലൈഫ് കേരളത്തിലെ വാൻ ലൈഫ് ടൂറിസത്തിന് ഉണർവ്വേകുമെന്ന് ​ഗ്രീൻ കൈരളി ഭാരവാഹികൾ പറഞ്ഞു. പ്രവീൺ കുമാർ, അഹമ്മദ് ഉസ്മാൻ, ഷാരോൺ, സുധീഷ് ഉണ്ണികൃഷ്‌ണൻ, അലീന ക്രിസ്റ്റഫർ, മുബീന ഷൌക്കത്ത് തുടങ്ങിയവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.

യാത്രികരെക്കുറിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ വാക്കുകള്‍: കാരവാനില്‍ ലോകം ചുറ്റുന്ന ജര്‍മ്മന്‍ ദമ്പതിമാരായ തോര്‍ബെനും മിച്ചിയുമായി ഇന്ന് രാവിലെ സംസാരിച്ചു. @hippie.trail എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ ട്രാവല്‍ വ്‌ളോഗ് ചെയ്യുന്ന തോര്‍ബെനും മിച്ചിയും ഇപ്പോള്‍ കേരളത്തിലാണ്.ആറ് വയസുള്ള മകനും ഒമ്പത് വയസുള്ള മകളും കൂടിയാണ് ഇവരുടെ യാത്ര. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ തോര്‍ബെനും എഴുത്തുകാരിയായ മിച്ചിയും കാരവാനില്‍ ലോകം ചുറ്റാനാരംഭിച്ചത് 12 വര്‍ഷം മുമ്പാണ്. ഇതിനായി ചെറുകുടുംബത്തിന് കഴിയാവുന്ന തരത്തില്‍ വാഹനം രൂപകല്‍പ്പന ചെയ്തു. ഭക്ഷണം പാകം ചെയ്തും കാരവാനില്‍ കിടന്നുറങ്ങിയുമുള്ള യാത്ര അങ്ങനെ 90 രാജ്യങ്ങള്‍ കടന്ന് ഇന്ത്യയിലുമെത്തി.

കേരളാ ടൂറിസം പേജില്‍ വന്ന ഒരു മിനിറ്റ് വീഡിയോ റീലില്‍ ഈ ജര്‍മന്‍ കുടുംബവും ഭാഗമായിരിന്നു. വീഡിയോ ഭംഗി കണ്ട് കേരളാ ടൂറിസം പ്രമോഷന്റെ ഭാഗമായി ടൂറിസം വകുപ്പ് മന്ത്രിയെന്ന നിലയില്‍ ആ റീല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി.ആ വീഡിയോയില്‍ കേരളത്തിന് നന്ദി പറഞ്ഞു കൊണ്ട് കമന്റ് ചെയ്ത തോര്‍ബന്റെ @hippie.trail പ്രൊഫൈല്‍ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഈ കുടുംബത്തെ കുറിച്ചും അവരുടെ യാത്രകളെ കുറിച്ചും അന്വേഷിച്ചറിഞ്ഞത്.

കാരവന്‍ ടൂറിസം എന്നത് സംസ്ഥാന ടൂറിസം വകുപ്പിന്റെ ഒരു പ്രധാനപ്പെട്ട പദ്ധതിയാണ്. കാരവനില്‍ തൊണ്ണൂറില്‍ പരം രാജ്യങ്ങളില്‍ യാത്ര ചെയ്ത ഈ സഞ്ചാരികള്‍ കാരവന്‍ ടൂറിസം രംഗത്ത് വലിയൊരു മാതൃകയും പാഠവുമാണ്. അത് കണക്കിലെടുത്തു കൊണ്ട് തന്നെയാണ് അവരെ നേരിട്ട് ബന്ധപ്പെടാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് തോര്‍ബനും മിച്ചിയുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ കണ്ടു മുട്ടി.അവരുടെ യാത്രകളെ കുറിച്ചും കേരളത്തിലെ അനുഭവങ്ങളെ കുറിച്ചും ഏറെ നേരം സംസാരിച്ചു. 2021 ഓഗസ്റ്റിലാണ് തോര്‍ബെനും കുടുംബവും ഇന്ത്യയിലെത്തുന്നത്.നവംബര്‍ പകുതിയോടെയാണ് അവര്‍ കേരളത്തില്‍ എത്തിയത്. മുംബൈ, ?ഗോവ, ഹംപി, ബെം?ഗളൂരു, കോയമ്പത്തൂര്‍, മൂന്നാര്‍, കൊച്ചി, ആലപ്പുഴ, മാരാരിക്കുളം, വര്‍ക്കല വഴി സഞ്ചരിച്ചാണ് അവര്‍ തിരുവനന്തപുരത്ത് എത്തിയത്.യാത്ര ചെയ്ത സ്ഥലങ്ങളില്‍ വച്ച് കേരളം അവര്‍ക്ക് 'സ്പെഷല്‍ പ്ലെയ്സ്' ആയി അനുഭവപ്പെട്ടതായി തോര്‍ബന്‍ പറയുകയുണ്ടായി. ഇത്രയധികം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞ അവര്‍ക്ക് കേരളം 'ഹോംലി' അനുഭവമാണെന്നും എത്ര കാലം വേണമെങ്കിലും കേരളത്തില്‍ താമസിക്കാന്‍ സാധിക്കുമെന്നും സന്തോഷം പ്രകടിപ്പിച്ചു.മൂന്നാറിനെ ' Next to heaven in God's own country 'എന്നാണ് തോര്‍ബന്‍ വിശേഷിപ്പിച്ചത്.മൂന്നാറിനും കേരള ടൂറിസത്തിനുമാകെ ലഭിക്കുന്ന അഭിമാനമാണത്.

കേരളത്തിന്റെ തനത് പ്രകൃതി സൗന്ദര്യവും ഗ്രാമ ഭംഗിയും, സംസ്‌കാരവും, ഭക്ഷണവും, കലര്‍പ്പുകളില്‍ മത സൗഹാര്‍ദ്ദത്തില്‍ അധിവസിക്കുന്ന സാമൂഹിക മാതൃകയെ കുറിച്ചുമെല്ലാം പരപ്‌സരം സംസാരിക്കുകയുണ്ടായി. കാരവന്‍ ടൂറിസത്തിന് ഏറെ സാധ്യതയുള്ള നാടാണ് കേരളമെന്ന് ഈ ലോക സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്‍സ്റ്റഗ്രാമിലെ അദ്ദേഹത്തിന്റെ ടൂറിസം വീഡിയോകളും മനോഹരമാണ്. കന്യാകുമാരിയില്‍ നിന്ന് തിരിച്ചു കേരളത്തിലെത്തി മലബാറിലേക്കുള്ള യാത്രയിലാണ് ആ കുടുംബമിപ്പോള്‍. കേരള ടൂറിസത്തിന്റെ ആഗോള ബ്രാന്‍ഡ് അംബാസിഡറായി തങ്ങളുടെ മികച്ച അനുഭവങ്ങള്‍ പങ്കുവെക്കുമെന്ന് അവര്‍ പറയുകയുണ്ടായി.-

STORY HIGHLIGHTS: Hippie trail travelers visit Wayanad

Next Story