Top

മഴക്കാല യാത്രകളിൽ ശ്രദ്ധിക്കേണ്ടതെല്ലാം

മഴയത്ത് വീട്ടിലിരിക്കുക എന്നത് എപ്പോഴും നടക്കുന്ന കാര്യമില്ല.മഴയത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

15 May 2022 6:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഴക്കാല യാത്രകളിൽ ശ്രദ്ധിക്കേണ്ടതെല്ലാം
X

സംസ്ഥാനത്ത് അതിശക്തമായ മഴയാണ്. മഴയത്ത് വീട്ടിലിരിക്കുക എന്നത് എപ്പോഴും നടക്കുന്ന കാര്യമില്ല. ജോലിക്കോ, മറ്റ് ആവശ്യങ്ങൾക്കോ ഒക്കെ വാഹനവുമെടുത്ത് പുറത്തേക്കിറങ്ങേണ്ടി വരുന്നത് സർവസാധാരണമാണ്. മഴയത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം...


  • കനത്ത മഴ പെയ്യുന്ന അവസരങ്ങളിൽ വാഹനം ഓടിക്കാതിരിക്കുകയാണ് നല്ലത്. മഴ പെയ്യുമ്പോള്‍ മുന്നില്‍ കാണാൻ കഴിയുന്ന സ്ഥലത്തിന്റെ പരിധി കുറയുന്നത് എതിരെ വരുന്ന വാഹനങ്ങളെ കാണുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും. അത് അപകടത്തിനുള്ള സാധ്യത കൂട്ടും. ഇത്തരം അവസരങ്ങളിൽ കഴിവതും വാഹനം ഓഫ് ചെയ്തിടുകയും മഴ കുറഞ്ഞതിനു ശേഷം യാത്ര തുടരുകയും ചെയ്യുന്നതാണ് ഉത്തമം.



  • വെള്ളത്തിൽ കൂടിയുള്ള യാത്ര വാഹനത്തിന്റെ എൻജിൻ പ്രവർത്തനത്തെ മോശമായി ബാധിക്കും. മാത്രമല്ല, ശക്തമായ മഴയും, വെള്ളക്കെട്ടും ഉണ്ടെങ്കിൽ വാഹനങ്ങൾ ഒഴുക്കിൽ പെടാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് വെള്ളക്കെട്ടുള്ള റോ‍ഡുകൾ പരമാവധി ഒഴിവാക്കി യാത്ര ചെയ്യുക.



  • നനഞ്ഞു കിടക്കുന്ന റോഡിൽ വളരെ പതുക്കെ മാത്രം ഡ്രൈവ് ചെയ്യുവാൻ ശ്രദ്ധിക്കുക. മാത്രമല്ല, തൊട്ടുമുന്നിൽ പോകുന്ന വാഹനവുമായി കൃത്യമായ അകലം പാലിക്കുവാനും ശ്രദ്ധിക്കണം. മാത്രമല്ല, വെള്ളക്കെട്ടുള്ള ഇടങ്ങളിലൂടെ പോകുമ്പോൾ വിൻഡോ ഉയർത്തി വെയ്ക്കുവാനും എയർ കണ്ടീഷനർ ഓഫ് ചെയ്തു വയ്ക്കുവാനും ഓർമ്മിക്കുക.

  • മഴക്കാലത്ത് ഏറ്റവും ഉചിതമായത് സിന്തറ്റിക്ക് വസ്ത്രം ധരിക്കുന്നതാണ്. പെട്ടെന്ന് ഉണക്കിയെടുക്കാൻ പറ്റുന്നതാണ് ഇതി​ന്റെ പ്രത്യേകത. അതുകൊണ്ട് കോട്ടൺ വസ്ത്രങ്ങളെക്കാൾ അനുയോജ്യം സിന്തറ്റിക്ക് വസ്ത്രങ്ങളാണ്.


  • വാഹനങ്ങൾക്ക് മൺസൂർ സർവ്വീസിങ്ങ് ചെയ്യാം. വാഹന സർവ്വീസിങ്ങ് സെന്ററുകളിൽ ലഭ്യമായിട്ടുള്ള സൗകര്യമാണ് മൺസൂർ സർവ്വീസിങ്ങ്. മഴയിൽ വാഹനമിറക്കുന്നതിനു മുൻപ് മൺസൂർ സർവ്വീസിങ്ങ് നടത്തുന്നത് സുരക്ഷ വളരെയധികം വർധിപ്പിക്കും. ബ്രേക്ക്, ടയർ, വൈപ്പർ, ഹെഡ് ലൈറ്റ്, മറ്റു ലൈറ്റുകൾ, ഹോൺ തുടങ്ങിയവയെല്ലാം മികച്ച കണ്ടീഷനിലാണെന്ന് ഇതിലൂടെ ഉറപ്പു വരുത്താം.


  • മഴക്കാലങ്ങളിൽ ദീർഘദൂര യാത്രകൾ ചെയ്യേണ്ടി വന്നാൽ ലഘുഭക്ഷണം കയ്യിൽ കരുതുവാൻ ശ്രമിക്കുക. അപ്രതീക്ഷിതമായുണ്ടാവുന്ന കാലാവസ്ഥാ മാറ്റങ്ങളിൽ ഇത്തരം ചെറിയ കാര്യങ്ങൾ ചെറുതല്ലാത്ത സഹായം ചെയ്യും.

  • ശക്തമായ മഴയുള്ള സമയങ്ങളിൽ മലമുകളുകളിൽ ഉരുൾപ്പൊട്ടലും മറ്റുമുണ്ടാകുവാനുള്ള സാധ്യത വളരെയധികമാണ്. അതുകൊണ്ട് മഴക്കാലങ്ങളിലും മറ്റ് അപകട സാധ്യത ഉള്ള സമയങ്ങളിലും കാലാവസ്ഥ റിപ്പോർട്ട് അപ്ഡേറ്റ് ചെയ്യുവാൻ ശ്രദ്ധിക്കുക.

  • വാഹനങ്ങളിൽ ഫസ്റ്റ് എയ്ഡ് കിറ്റ് കരുതേണ്ടത് നിർബന്ധമായ ഒരു കാര്യമാണ്. മാത്രമല്ല, എങ്ങനെയാണ് അപകട ഘട്ടങ്ങളിൽ ഇത് ഉപയോഗിക്കുക എന്നും തീര്‍ച്ചയായും അറിഞ്ഞിരിക്കണം.

  • മഴക്കാലയാത്രകൾ അപകടം വിളിച്ചുവരുത്തുന്ന ഒന്നാണ്. അതിനാൽ ഫോണുകളിൽ എമർജൻസി നമ്പറുകൾ സേവ് ചെയ്ത് വെയ്ക്കുക

Story Highlights : Everything to look out for on monsoon trips

Next Story

Popular Stories