Top

മയിലിനെ വേട്ടയാടി പിടിച്ച് കറി വെച്ച് തിന്നുക; വ്‌ളോഗറുടെ 'സര്‍വൈവല്‍' വീഡിയോ

മയില്‍ വെറും പക്ഷി മാത്രമാണെന്നും അത് ഭക്ഷ്യയോഗ്യമാണെന്നും വിശ്വസിക്കുന്ന നിരവധി ലോക രാജ്യങ്ങളുണ്ട്.

16 Nov 2021 11:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മയിലിനെ വേട്ടയാടി പിടിച്ച് കറി വെച്ച് തിന്നുക; വ്‌ളോഗറുടെ സര്‍വൈവല്‍ വീഡിയോ
X

സമൂഹ മാധ്യമങ്ങളില്‍ സമീപ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് മയിലിനെ പാചകം ചെയ്യുമെന്ന ഫുഡ് വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയുടെ പ്രഖ്യാപനമായിരുന്നു. ഫിറോസ് മയിലിനെ കറിവെക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്മാറിയതോടെ വിവാദം ഏതാണ്ട് അവസാനിക്കുകയും ചെയ്തു. മയിലിനെ കറിവെക്കാനുദ്ദേശിച്ചില്ലെന്നും ഒരാള്‍ക്ക് സമ്മാനം നല്‍കാനാണ് മയിലിനെ വാങ്ങിയതെന്നും ഫിറോസ് വമ്പന്‍ ട്വിസ്റ്റോടെ മൂന്നാമത്തെ വീഡിയോയില്‍ പറഞ്ഞു.

മയില്‍ വെറും പക്ഷി മാത്രമാണെന്നും അത് ഭക്ഷ്യയോഗ്യമാണെന്നും വിശ്വസിക്കുന്ന നിരവധി ലോക രാജ്യങ്ങളുണ്ട്. മയിലിനെ പാചകം ചെയ്യാനായി പലരും വ്യത്യസ്ഥ മാര്‍ഗങ്ങളുമാണ് സ്വീകരിക്കാറുള്ളത്. 'The Wooded Beardsman' എന്ന വ്‌ളോഗര്‍ 2020 സെപ്റ്റംബറില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ feral peacock പാചകം ചെയ്യുന്നതും വേട്ടയാടുന്നതും കാണിക്കുന്നുണ്ട്. മയിലിന്റെ ഇറച്ചി രുചികരമാണെന്ന് വിവരണത്തോടെയാണ് വ്‌ളോഗര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'The Wooded Beardsman' കാട്ടിലെ അതിജീവനവുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചെയ്യുന്നവരില്‍ പ്രമുഖനാണ്. ഏതാണ്ട് 1.38 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സും അദ്ദേഹത്തിനുണ്ട്. ഇദ്ദേഹത്തിന്റെ മറ്റു വീഡിയോകളുമായി താരമ്യേം ചെയ്യുമ്പോള്‍ മയില്‍ പാചക വീഡിയോയ്ക്ക് വലിയ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.

ഇന്ത്യയിലും ചൈനയിലും മയിലിനെ വേട്ടയാടുന്നതിലും ഭക്ഷിക്കുന്നതിലും കൃത്യമായ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ചൈനയില്‍ ബ്ലു വിഭാഗത്തില്‍പ്പെട്ട മയിലിനെ തിന്നുന്നതില്‍ നിയമ തടസമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മറുവശത്ത് അമേരിക്ക പോലുള്ള രാജ്യങ്ങളാവട്ടെ, യാതൊരു നിയന്ത്രണങ്ങളും ഇത്തരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല.



Next Story