Top

'നി​ഗൂഢത നിറഞ്ഞ മൽച മ​​​ഹൽ'; വിനോദ സഞ്ചാരികൾക്ക് ഡൽഹിയിലൊരു പുതിയ ​​ഡെസ്റ്റിനേഷ​ൻ

വിനോദ സഞ്ചാരത്തിന് പുറമെ പ്ര​​ദേശത്തി​ന്റെ ചരിത്രം കൂടി മൽച മഹലിലൂടെ അടയാളപ്പെടുത്താൻ ഡൽഹി സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നു.

1 May 2022 7:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നി​ഗൂഢത നിറഞ്ഞ മൽച മ​​​ഹൽ; വിനോദ സഞ്ചാരികൾക്ക് ഡൽഹിയിലൊരു പുതിയ ​​ഡെസ്റ്റിനേഷ​ൻ
X

​ഡൽഹി: ഡൽഹിയുടെ വിനോദസഞ്ചാ​ര ​ഭൂപടത്തിൽ ഒരു പുതിയ ഇടം കൂടി. ചാണക്യ പുരിയിലെ ചരിത്ര അവശേഷിപ്പായ മൽച മഹലാണ് ഡൽഹി സർക്കാർ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത്. പതിനാലാം നൂറ്റാണ്ടിൽ സുൽത്താൻ ഫിറോസ് ഷാ തുഗ്ലക് നായാട്ട് നടത്താൻ എത്തുമ്പോൾ താമസിക്കാനായി നിർമിച്ചതാണ് മൽച മഹൽ. വിനോദ സഞ്ചാരത്തിന് പുറമെ പ്ര​​ദേശത്തി​ന്റെ ചരിത്രം കൂടി മൽച മഹലിലൂടെ അടയാളപ്പെടുത്താൻ ഡൽഹി സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നു.

ഔദിലെ നവാ​ബ് ആയിരുന്ന വാജിദ് അലി ഷായുടെ കൊട്ടാരമായിരുന്നു മൽച മ​​​ഹൽ. 1856 ൽ ബ്രിട്ടീഷ് വാ​ജിദി​നെ സ്ഥാനഭ്രഷ്ടനാക്കി സ്വത്തുക്കൾ കണ്ടു കെട്ടി. പിന്നീട് കടുത്ത ദുരിതമാണ് വാ​ജിദി​ന്റെ പിൻതലമുറക്കാർ നേരിട്ടത്. പുറം ലോകവുമായി ഒരു തരത്തിലും ബന്ധപ്പെടാൻ കുടുംബം ആ​ഗ്രഹിച്ചിരുന്നില്ല. 2017 ൽ കുടുംബത്തിലെ അവസാന കണ്ണിയായ അലി റാസയും മരിച്ചതോടെ കൊട്ടാരം അനാഥമായി. അതോടെ അയൽക്കാർക്ക് പോലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന മൽച മ​​​ഹൽ ഡൽഹിക്കാർക്ക് 'പ്രേതക്കൊട്ടാര'മായി മാറി.



കല്ല് കൊണ്ട് നിർമിച്ച കൊട്ടാരം ഇപ്പോൾ തകർന്ന അവസ്ഥയിലാണ്. ചരിത്രപരമായ സവിശേഷതകൾ തേടി ​ഗവേഷക‌‌ർ ഇവിടെ എത്തുന്നുണ്ട്. പഴയ കാലത്തെ ​ഗൃഹോപകരണങ്ങളും, വസ്ത്രങ്ങളും ഇവിടെയുണ്ട്. അധികമാർക്കും അറിയാത്ത മൽച മഹലിനെ ഡൽഹിയുടെ പൈതൃകവുമായി ചേർത്ത് വെക്കുകയാണ് ഡൽഹി സർക്കാർ. മൽച മ​​​ഹൽ നവീകരണം കൺസൾട്ടൻസിയെ ഏൽപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാരിപ്പോൾ. സഞ്ചാരികൾക്കായി കൊട്ടാരം എന്ന് തുറക്കുമെന്നതിനെ കുറിച്ച് സർക്കാർ ഇനിയു‍ം വ്യക്തമാക്കിയിട്ടില്ല.



അനേകം സഞ്ചാരികളാണ് ഓരോ വർഷവും തലസ്ഥാനന​ഗരി സന്ദ‌ർശിക്കാനെത്തുന്നത്. ചെങ്കോട്ട, കുത്തബ് മിനാർ, ഇന്ത്യാ ​ഗേറ്റ് തുടങ്ങി നിരവ​​ധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ‍‍ഡൽഹിയിലുണ്ട്.

Story Highlights : Malcha mahal is going to be open following mysterious history

Next Story