'ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പ് പോലെ'; ചിരി പടർത്തി 'വെള്ളരിപട്ടണം' ട്രെയ്‌ലർ
ചിത്രം ഈ മാസം 24-ന് തിയേറ്ററുകളിലെത്തും.
19 March 2023 3:37 PM GMT
ഫിൽമി റിപ്പോർട്ടർ

മഞ്ജുവാര്യർ, സൗബിന്‍ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന 'വെള്ളരിപട്ടണം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ആക്ഷേപഹാസ്യ സ്വഭാവമുള്ള ചിത്രമായിരിക്കുമിത് എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്‌ലർ. ചിത്രം ഈ മാസം 24-ന് തിയേറ്ററുകളിലെത്തും.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ, സംവിധായകൻ മഹേഷ് വെട്ടിയാർ എന്നിവർ ചേര്‍ന്ന് നിർവഹിക്കുന്നു. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബപശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്.
മഞ്ജുവാര്യര്‍ കെ പി സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ പി സുരേഷായി സൗബിന്‍ ഷാഹിര്‍ എത്തുന്നു. ഛായാഗ്രഹണം- അലക്സ് ജെ പുളിക്കൽ, എഡിറ്റിങ്- അപ്പു എന്‍ ഭട്ടതിരി. മധുവാസുദേവൻ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. കലാസംവിധാനം- ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ ഡിസൈനർ- ബെന്നി കട്ടപ്പന. അസോസിയേറ്റ് ഡയറക്ടർ-ശ്രീജിത് ബി നായർ, കെ ജി രാജേഷ് കുമാർ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വൈശാഖ് സി വടക്കേവീട്. പി ആർ ഒ- എ എസ് ദിനേശ്.
story highlights: vellaripattanam movie trailer released