Top

'അയാൾ വീണ്ടും വരുമെന്നാ എന്റെ മനസ്സ് പറയുന്നത്'; ത്രില്ലറുമായി സൈജു കുറുപ്പ്; 'അന്താക്ഷരി' ട്രെയ്‌ലർ

മുത്തുഗൗവിന് ശേഷം വിപിൻ ദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് അന്താക്ഷരി.

3 April 2022 5:51 AM GMT
ഫിൽമി റിപ്പോർട്ടർ

അയാൾ വീണ്ടും വരുമെന്നാ എന്റെ മനസ്സ് പറയുന്നത്; ത്രില്ലറുമായി സൈജു കുറുപ്പ്; അന്താക്ഷരി ട്രെയ്‌ലർ
X

സൈജു കുറുപ്പും പ്രിയങ്ക നായരും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം 'അന്താക്ഷരി' ട്രൈലെർ പുറത്തിറങ്ങി. സോണി ലിവിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. ചിത്രം ഏറെ നിഗൂഢതകൾ നിറച്ച ഒരു ത്രില്ലർ ആയിരിക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്‌ലർ.

'മുത്തുഗൗ' എന്ന സിനിമക്ക് ശേഷം വിപിൻ ദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് അന്താക്ഷരി. സുധി കോപ്പ, ബിനു പപ്പു, വിജയ് ബാബു, ശബരീഷ് വർമ്മ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഉടൻ തന്നെ സോണി ലീവിലൂടെ ഉടൻ പ്രദർശനത്തിനെത്തും. ഛായാഗ്രഹണം ബബ്‌ലു അജു നിർവ്വഹിക്കുന്നു. സംഗീതം- അങ്കിത് മേനോൻ.


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അൽ സജാം അബ്ദുൽ ജബ്ബാർ, പോജക്ട് ഡിസൈനർ- അൽ ജസീം അബ്‍ദുൾ ജബ്ബാർ, ചിത്രസംയോജനം- ജോൺകുട്ടി, കല- സാബുമോഹൻ, സൗണ്ട് ഡിസൈൻ- അരുൺ എസ് മണി, ക്രിയേറ്റിവ് ഡയറക്ടർ-നിതീഷ് സഹദേവ്, വസ്ത്രാലങ്കാരം-അശ്വതി ജയകുമാർ, മേക്കപ്പ്- സുധീർ സുരേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- ശ്യാം ലാൽ,പ്രൊഡക്ഷൻ കോർഡിനേറ്റർ-ഹരിലാൽ, സ്റ്റിൽസ്-ഫിറോസ് കെ ജയേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അഭിലാഷ് എം യൂ, അസോസിയേറ്റ് ഡയറക്ടർ- രെജീവൻ എ രണിത് രാജ്, പരസ്യകല- അജിപ്പാൻ ,നവീൻ കൃഷ്ണ പി. പി,പി ആർ ഒ-ശബരി.

Next Story