ചോദ്യങ്ങള്‍ ബാക്കിയാക്കി 'വദന്തി ദി ഫെബിള്‍ ഓഫ് വെലോണി'; ട്രെയ്‌ലര്‍
ആമസോണ്‍ ഒറിജിനല്‍ കണ്ടന്റ് പരമ്പരയാണ് 'വദന്തി ദി ഫെബിള്‍ ഓഫ് വെലോണി'
23 Nov 2022 6:34 AM GMT
ഫിൽമി റിപ്പോർട്ടർ

എസ് ജെ സൂര്യയും ലൈലയും പ്രധാന കഥാപാത്രങ്ങളാകുന്ന 'വദന്തി ദി ഫെബിള്‍ ഓഫ് വെലോനി' എന്ന തമിഴ് സീരീസിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ആമസോണ്‍ ഒറിജിനല്‍ കണ്ടന്റാണ് പരമ്പര. സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ ഴോണറാണെന്നാണ് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാകുന്നത്. ഒരു പെണ്‍കുട്ടിയെ കാണാതാകുന്നതും കൊലപാതവും കുറ്റാന്വേഷണവുമൊക്കെയാണ് പരമ്പര. അന്വേഷണ ഉദ്യോഗസ്ഥനായാണ് എസ് ജെ സൂര്യ എത്തുന്നത്.
വാള്‍വാച്ചര്‍ ഫിലിംസിലെ പുഷ്‌കറും ഗായത്രിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആന്‍ഡ്രൂ ലൂയിസ് ആണ്. എം നാസര്‍, വിവേക് പ്രസന്ന, കുമാരന്‍, സ്മൃതി വെങ്കട്ട് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എട്ട് എപ്പിസോഡുകളുള്ള സീരീസ് ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ഡിസംബര്‍ 2 മുതല്‍ പ്രീമിയര്‍ ചെയ്യും.
നുണകളുടെയും വഞ്ചനയുടെയും മുഖംമൂടി അഴിച്ചുമാറ്റി, മനുഷ്യബന്ധങ്ങളുടെയും ധാരണകളുടെയും ദുര്‍ബ്ബലത പരിശോധിക്കുന്ന പരമ്പര വദന്തി എന്ന പേര് സൂചിപ്പിക്കുന്നത് പോലെ 'കിംവദന്തി'കളാല്‍ നിറഞ്ഞതാണ്. ഒരുപാട് ചോദ്യങ്ങള് ട്രെയ്ലർ ബാക്കിവയ്ക്കുന്നു.