നിങ്ങളൊക്കെ ഈ നാട് കുട്ടിച്ചോറാക്കോ; 'രണ്ട്' ട്രെയ്ലര്, റിലീസ് ഡിസംബര്‍ 10ന്
ചിത്രത്തിന്റെ ട്രെയ്ലറും റിലീസ് ഡേറ്റും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു
3 Nov 2021 3:03 PM GMT
ഫിൽമി റിപ്പോർട്ടർ

വിഷ്ണു ഉണ്ണികൃഷ്ണന് കേന്ദ്രകഥാപാത്രമാകുന്ന ചിത്രം രണ്ടിന്റെ ട്രെയ്ലര് പുറത്ത്. ചിത്രം ഡിസംബര്‍ 10ന് തീയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ട്രെയ്ലറും റിലീസ് ഡേറ്റും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. ഹെവന്‍ലി മൂവിസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം സുജിത് ലാല്‍ ആണ്.
സമകാലീന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ചുറ്റിപറ്റി ഒരുക്കിയ ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് ചിത്രം. നായികാ വേഷത്തിലെത്തുന്നത് അന്നാ രാജനാണ്.ടിനി ടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരാണ് മറ്റുള്ള താരങ്ങള്‍. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് ബിനുലാല്‍ ഉണ്ണിയാണ്. അനീഷ് ലാല്‍ ആണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ലൈന്‍ പ്രൊഡ്യൂസര്‍-അഭിലാഷ് വര്‍ക്കല, ഗാനരചന-റഫീഖ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്-ജയശീലന്‍ സദാനന്ദന്, ചമയം-പട്ടണം റഷീദ്, പട്ടണം ഷാ, കല-അരുണ്‍ വെഞാറമൂട്, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, ത്രില്‍സ്-മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ്-ഡയറക്ടര്‍ ചാക്കോ കാഞ്ഞൂപ്പറമ്പന്‍, മാര്‍ക്കറ്റിംഗ് -എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍.