Top

പ്രണയം, സൗഹൃദം, വിധി; 'പ്യാലി' ട്രെയ്‌ലര്‍

ചിത്രത്തിന്റെ ട്രെയിലര്‍ ഹിന്ദിയിലും മലയാളത്തിലും ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്.

21 Oct 2021 11:16 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രണയം, സൗഹൃദം, വിധി; പ്യാലി ട്രെയ്‌ലര്‍
X

നവാഗതരായ ബബിത റിന്‍ ദമ്പതികള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം'പ്യാലി'യുടെ ട്രെയ്‌ലര്‍ പുറത്ത്. ബാര്‍ബി ശര്‍മ്മ, ജോര്‍ജ് ജേക്കബ് എന്നീ ബാലതാരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഹിന്ദിയിലും മലയാളത്തിലും ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്.

സാഹോദര്യ സ്‌നേഹമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഞ്ചു വയസ്സുകാരിയായ ബാര്‍ബി ശര്‍മ്മയെ ഏറെ അഭിനയ മുഹൂര്‍ത്തങ്ങളുള്ള പ്രധാന കഥാപാത്രം ചെയ്‌തെടുപ്പിക്കുക എന്നത് വെല്ലുവിളിയായിരുന്നെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു ചെറിയ കുട്ടി കേന്ദ്ര കഥാപാത്രമായി വരുന്ന സിനിമയാണെങ്കിലും പ്രായഭേദമന്യേ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായക ദമ്പതികള്‍ പറഞ്ഞു.

ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവര്‍ക്കൊപ്പം 'വിസാരണെ', 'ആടുകളം' എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ 'ആടുകളം മുരുഗദാസും' പ്യാലി യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ മലയാളത്തിലെ ഒരു സൂപ്പര്‍താരത്തിന്റെ സാന്നിധ്യവും ചിത്രത്തിലുണ്ടാവും. സിനിമയില്‍ അതൊരു സസ്‌പെന്‍സ് ക്യാരക്ടറാണ്. എന്‍ എഫ് വര്‍ഗീസ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ അനശ്വര നടന്‍ എന്‍ എഫ് വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കലയ്ക്കും സംഗീതത്തിനും സൗണ്ട് ഡിസൈനിങിനും അതീവ പ്രാധാന്യമുള്ള സിനിമയുടെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് 'ടേക്ക് ഓഫ്' എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമനാണ്. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡിന് ഇന്ത്യയെ പ്രതിനിധീകരിച്ച 'ജല്ലിക്കട്ട്' എന്ന ചിത്രത്തിന് വേണ്ടി സംഗീതവും സൗണ്ട് ഡിസൈനും ചെയ്ത പ്രശാന്ത് പിള്ളയും രംഗനാഥ് രവിയുമാണ് പ്യാലിയുടെ സംഗീതവും സൗണ്ട് ഡിസൈനും ഒരുക്കുന്നത്. എഡിറ്റിംഗ് ദീപുജോസഫ്. തമിഴിലെ പ്രശസ്ത ഛായാഗ്രാഹകന്‍ വെട്രിയുടെ ശിക്ഷ്യന്‍ ജിജു സണ്ണിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിഹാബ് വെണ്ണല. മേക്കപ്പ്-ലിബിന്‍ മോഹന്‍, കോസ്റ്റും-സിജി തോമസ്, പ്രൊജക്റ്റ് ഡിസൈനെര്‍-ഗീവര്‍ തമ്പി.


Next Story

Popular Stories