Top

കാലവും പ്രണയവും തമ്മിൽ പോരാട്ടം; പ്രഭാസ് ചിത്രം 'രാധേ ശ്യാം' ട്രെയ്‌ലർ

പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക.

2 March 2022 10:53 AM GMT
ഫിൽമി റിപ്പോർട്ടർ

കാലവും പ്രണയവും തമ്മിൽ പോരാട്ടം; പ്രഭാസ് ചിത്രം രാധേ ശ്യാം ട്രെയ്‌ലർ
X

'സാഹോ' എന്ന സിനിമയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന രാധേ ശ്യാമിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ട്രെയ്‌ലറിൽ പ്രണയവും സസ്പെൻസും നൽകുന്ന ദൃശ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം മാർച്ച് 11ന് റിലീസ് ചെയ്യും.

പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. രാധാകൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ഹസ്തരേഖ വിദഗ്ദ്ധനായാണ് പ്രഭാസ് സിനിമയിലെത്തുന്നത്. പൂജ ഹെഗ്ഡെ പ്രേരണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഭൂഷൺ കുമാർ, വാംസി, പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സച്ചിൻ ഖറേഡേക്കർ, പ്രിയദർശിനി, മുരളി ശർമ, സാഷ ഛേത്രി, കുനാൽ റോയ് കപൂർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം എ്ത്തുന്നത്. നിക്ക്- പവൽ ആക്ഷൻ, റസൂൽ പൂക്കുട്ടി -ശബ്ദ രൂപകൽപന, വൈഭവി -നൃത്തം, തോട്ട വിജയഭാസ്‌കർ, ഇഖ ലഖാനി -കോസ്റ്റ്യൂം.

story highlights: prabhas movie radheshyam new trailer released

Next Story