'ഇതെന്ത് കോഴിയാണ്... ഒരു വ്യക്തിത്വവുമില്ലാത്ത കോഴി'; ചിരി പടർത്തി 'പൂവൻ' ട്രെയ്ലർ
രസകരമായ നിമിഷങ്ങളിലൂടെ കഥ പറയുന്ന ചിത്രമായിരിക്കുമിത് എന്ന് ഉറപ്പ് നൽകുന്നുണ്ട് ട്രെയ്ലർ.
6 Jan 2023 3:09 PM GMT
ഫിൽമി റിപ്പോർട്ടർ

ആന്റണി വർഗീസിനെ നായകനാക്കി വിനീത് വാസുദേവൻ സംവിധാനം ചെയ്യുന്ന ചിത്രം പൂവന്റെ ട്രെയ്ലർ റിലീസ് ചെയ്തു. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലർ റിലീസ് ചെയ്തിരിക്കുന്നത്. രസകരമായ നിമിഷങ്ങളിലൂടെ കഥ പറയുന്ന ചിത്രമായിരിക്കുമിത് എന്ന് ഉറപ്പ് നൽകുന്നുണ്ട് ട്രെയ്ലർ.
വിനീത് വാസുദേവൻ, സജിൻ ചെറുകായിൽ, വിനീത് വിശ്വം, വരുൺ ധാര, ഗിരീഷ് എഡി, അനിഷ്മാ അനിൽകുമാർ, അഖില ഭാർഗവൻ, റിങ്കു റൺധീർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷെബിൻ ബേക്കർ പ്രൊഡക്ഷൻസ്, സ്റ്റക്ക് കൗ എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഷെബിൻ ബേക്കറും, ഗിരീഷ് എഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് വരുൺ ധാരയാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് സജിത് പുരുഷനാണ്. എഡിറ്റർ ആകാശ് ജോസഫ് വർഗീസ്. ആർട്ട് ഡയറക്ടർ സാബു മോഹൻ. ചിത്രം ജനുവരി 20ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
story highlights: antony varghese movie poovan trailer released