Top

റൊമാൻ്റിക് ട്രാക്കിൽ കൂടെ ഒരു മിസ്ടറി; രാധേ ശ്യാം ട്രെയ്ലർ

വ്യാഴാഴ്ച്ച ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയിൽ വച്ചായിരുന്നു ട്രെയിലർ പുറത്തിറക്കിയത്

24 Dec 2021 11:09 AM GMT
ഫിൽമി റിപ്പോർട്ടർ

റൊമാൻ്റിക് ട്രാക്കിൽ കൂടെ ഒരു മിസ്ടറി; രാധേ ശ്യാം ട്രെയ്ലർ
X

'സാഹോ' എന്ന ആക്ഷൻ സസ്പെൻസ് സിനിമയ്ക്ക് ശേഷം പ്രഭാസിന്റെ മറ്റൊരു ആക്ഷൻ ത്രില്ലെർ പ്രണയ കഥയുമായി എത്തുന്ന രാധേ ശ്യാമിന്റെ ട്രെയിലർ പുറത്തിറങ്ങി. ട്രെയ്ലറിൽ പ്രണയാവും സസ്പെൻസും നൽകുന്ന ദൃശ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച്ച ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയിൽ വച്ചായിരുന്നു ട്രെയിലർ പുറത്തിറക്കിയത്. ചടങ്ങിൽ നിരവധി സിനിമാ രംഗത്തെ പ്രമുഖരും രാധേ ശ്യാമിന്റെ അണിയറ പ്രവർത്തകരും ആരാധകരും പങ്കെടുത്തു.

പ്രഭാസ്, പൂജ ഹെഗ്ഡെ, സംവിധായകൻ രാധാകൃഷ്ണകുമാർ, മലയാള താരം ജയറാം ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ഹസ്തരേഖ വിദഗ്ദ്ധനായാണ് വിക്രമാദിത്യൻ (പ്രഭാസ്) സിനിമയിലെത്തുന്നത്. പൂജ ഹെഗ്ഡെ പ്രേരണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജനുവരി 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കും.

ഭൂഷൺ കുമാർ, വാംസി, പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സച്ചിൻ ഖറേഡേക്കർ, പ്രിയദർശിനി, മുരളി ശർമ, സാഷ ഛേത്രി, കുനാൽ റോയ് കപൂർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം എ്ത്തുന്നത്. നിക്ക്- പവൽ ആക്ഷൻ, റസൂൽ പൂക്കുട്ടി -ശബ്ദ രൂപകൽപന, വൈഭവി -നൃത്തം, തോട്ട വിജയഭാസ്‌കർ, ഇഖ ലഖാനി -കോസ്റ്റ്യൂം.


Next Story