‘കടമുറി വാടക ഏഴ് മാസം കുടിശ്ശികയുണ്ട്, ഇനിയും മുന്നോട്ട പോവാന്‍ കഴിയില്ല’; തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കി

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കി. തച്ചോട്ട് കാവ് സ്വദേശി വിജയകുമാറാണ് ആത്മഹത്യ ചെയ്തത്. സ്റ്റേഷനറി കട നടത്തുകയായിരുന്നു. കടബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ലഭിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ 7 മാസമായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത് എന്നാണ് ആത്മഹത്യ കുറിപ്പിലെ പരാമര്‍ശം. എഴ് മാസത്തെ കടമറി വാടക കുടിശ്ശിക, ബാങ്ക് ലോണ്‍ ഉള്‍പ്പെടെ നിരവധി കടബാധ്യതകള്‍ ഉണ്ടെന്നും മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നുമാണ് കത്തില്‍ പറയുന്നത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിമൂലം കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ ജീവനൊടുക്കുന്ന സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവനൊടുക്കിയത്. വയനാട്ടില്‍ സ്വകാര്യ ബസ് ഉടമയും കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Covid 19 updates

Latest News