Top

മോഡി ആരാധനയില്‍ ബിജെപിയില്‍ ചേര്‍ന്നു; കിട്ടിയത് 56 വോട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആരാധനയെത്തുടര്‍ന്ന് ബിജെപിയില്‍ ചേര്‍ന്ന ടി.പി സുല്‍ഫത്തിന് ലഭിച്ചത് 56 വോട്ടുകള്‍ മാത്രം. വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാംവാര്‍ഡില്‍ 961 വോട്ടുകള്‍ നേടി യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി സീനത്താണ് വിജയിച്ചത്. ഇടതുമുന്നണിയുടെ അന്‍സ് രാജന് 650 വോട്ടുകള്‍ ലഭിച്ചു. 2014ല്‍ മോദി അധികാരത്തിലേറിയത് മുതല്‍ താന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണെന്നാണ് സുല്‍ഫത്ത് പറഞ്ഞിരുന്നത്. മലപ്പുറം ജില്ലയില്‍ ബിജെപിക്കായി ന്യൂനപക്ഷ സ്ഥാനാര്‍ഥി മത്സരിപ്പിക്കുന്നു എന്ന വാര്‍ത്തയിലൂടെ ദേശീയശ്രദ്ധ നേടിയ വ്യക്തിയായിരുന്നു സുല്‍ഫത്ത്. മുത്തലാഖ് വിഷയത്തില്‍ ശക്തമായ തീരുമാനങ്ങളെടുത്തതാണ് […]

16 Dec 2020 6:52 AM GMT

മോഡി ആരാധനയില്‍ ബിജെപിയില്‍ ചേര്‍ന്നു; കിട്ടിയത് 56 വോട്ട്
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആരാധനയെത്തുടര്‍ന്ന് ബിജെപിയില്‍ ചേര്‍ന്ന ടി.പി സുല്‍ഫത്തിന് ലഭിച്ചത് 56 വോട്ടുകള്‍ മാത്രം. വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാംവാര്‍ഡില്‍ 961 വോട്ടുകള്‍ നേടി യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി സീനത്താണ് വിജയിച്ചത്. ഇടതുമുന്നണിയുടെ അന്‍സ് രാജന് 650 വോട്ടുകള്‍ ലഭിച്ചു.

2014ല്‍ മോദി അധികാരത്തിലേറിയത് മുതല്‍ താന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണെന്നാണ് സുല്‍ഫത്ത് പറഞ്ഞിരുന്നത്.

മലപ്പുറം ജില്ലയില്‍ ബിജെപിക്കായി ന്യൂനപക്ഷ സ്ഥാനാര്‍ഥി മത്സരിപ്പിക്കുന്നു എന്ന വാര്‍ത്തയിലൂടെ ദേശീയശ്രദ്ധ നേടിയ വ്യക്തിയായിരുന്നു സുല്‍ഫത്ത്. മുത്തലാഖ് വിഷയത്തില്‍ ശക്തമായ തീരുമാനങ്ങളെടുത്തതാണ് താന്‍ ബിജെപിയിലേക്കടുക്കാന്‍ കാരണമായതെന്നും സുല്‍ഫത്ത് പറഞ്ഞിരുന്നു.

അതേസമയം, വണ്ടൂരില്‍ 15 വാര്‍ഡുകളില്‍ എട്ട് സീറ്റുകള്‍ നേടി യുഡിഎഫ് ഭരണം പിടിച്ചു. ഏഴ് സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്.

Next Story

Popular Stories