Top

‘കേസും പത്മനാഭ ക്ഷേത്ര സമിതി അംഗത്വവും തമ്മില്‍ ബന്ധമുണ്ടോ?’; ടി പി സെന്‍കുമാര്‍

‘സ്വന്തമായുള്ളതെല്ലാം മറ്റുള്ളവര്‍ക്ക് നല്‍കി അവധൂതനെപോലെ കഴിയുന്ന ആളാണ് കുമ്മനം. ‘

22 Oct 2020 11:23 PM GMT

‘കേസും പത്മനാഭ ക്ഷേത്ര സമിതി അംഗത്വവും തമ്മില്‍ ബന്ധമുണ്ടോ?’; ടി പി സെന്‍കുമാര്‍
X

മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരെ ഉയര്‍ന്ന ജൈവ ഫ്‌ളക്‌സ് സാമ്പത്തികതട്ടിപ്പുകേസില്‍ പ്രതികരണവുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കുമ്മനത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസും അദ്ദേഹത്തെ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായി നോമിനേറ്റ് ചെയ്തതും പരാമര്‍ശിച്ചാണ് സെന്‍കുമാറിന്റെ പ്രതികരണം.

കുമ്മനംജിക്കെതിരെ കൊടുത്ത കേസും പത്മനാഭസ്വാമി ക്ഷേത്ര ഭരണ സമിതി അംഗത്വവും തമ്മില്‍ ബന്ധമുണ്ടോ?

ടിപി സെന്‍കുമാര്‍

സ്വന്തമായുള്ളതെല്ലാം മറ്റുള്ളവര്‍ക്ക് നല്‍കി അവധൂതനെപോലെ കഴിയുന്ന ആളാണ് കുമ്മനം. അദ്ദേഹത്തിന്റെ പേരില്‍ ആരോപണം ഉന്നയിക്കുന്നതിന്റെ പുറകിലെ ലക്ഷ്യം കണ്ടെത്തണമെന്നും മുന്‍ ഡിജിപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സാമ്പത്തിക തട്ടിപ്പ് കേസില്‍ കുമ്മനത്തിനെതിരെയുള്ള പരാതി ഉടന്‍ തീര്‍പ്പായേക്കും. പരാതിക്കാരനായ ഹരികൃഷ്ണന് മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് കേസില്‍ രണ്ടാം പ്രതിയായ വിജയന്‍ പറഞ്ഞു. ഇരുവരും തമ്മില്‍ ഉടന്‍ തന്നെ കൂടിക്കാഴ്ച്ചയുണ്ടാകുമെന്നാണ് വിവരം.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് മുതിര്‍ന്ന നേതാവിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണമുയര്‍ന്നത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ പരാതിക്കാരന്റെ മേലും പ്രതികളുടെ മേലും രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നു. പ്രശ്‌നം എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ആര്‍എസ്എസ് നേതൃത്വവും നിര്‍ദ്ദേശം നല്‍കിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ ആറന്മുളയിലെത്തിയ കുമ്മനം പ്രശ്‌നപരിഹാരത്തിന് വിശ്വസ്തരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുമ്മനത്തിനെതിരെ സര്‍ക്കാര്‍ കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് ബിജെപി ഇന്ന് കരിദിനം ആചരിക്കുകയാണ്.

Next Story

Popular Stories