Top

പിസി ചാക്കോയെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് പീതാംബരന്‍ മാസ്റ്റര്‍; മറുപടിയുമായി ചാക്കോ

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച പിസി ചാക്കോയെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍. ചാക്കോ വന്നാല്‍ അര്‍ഹമായ സ്ഥാനം നേതൃനിരയില്‍ നല്‍കുമെന്ന് പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ”ചാക്കോ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ്. മുന്‍്പ് ശരത് പവാറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച നേതാവും അദ്ദേഹത്തിന്റെ സുഹൃത്തും കൂടിയാണ്. അദ്ദേഹം വരുന്നത് എന്‍സിപിക്ക് ഗുണം ചെയ്യും. മുതിര്‍ന്ന നേതാവെന്ന നിലയില് നേതൃനിരയില്‍ തന്നെ അദ്ദേഹത്തിന് അര്‍ഹിക്കുന്ന സ്ഥാനം നല്‍കും.”-പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം, എന്‍സിപിയിലേക്ക് പീതാംബരന്‍ മാസ്റ്റര്‍ […]

10 March 2021 5:37 AM GMT

പിസി ചാക്കോയെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് പീതാംബരന്‍ മാസ്റ്റര്‍; മറുപടിയുമായി ചാക്കോ
X

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച പിസി ചാക്കോയെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍. ചാക്കോ വന്നാല്‍ അര്‍ഹമായ സ്ഥാനം നേതൃനിരയില്‍ നല്‍കുമെന്ന് പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

”ചാക്കോ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ്. മുന്‍്പ് ശരത് പവാറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച നേതാവും അദ്ദേഹത്തിന്റെ സുഹൃത്തും കൂടിയാണ്. അദ്ദേഹം വരുന്നത് എന്‍സിപിക്ക് ഗുണം ചെയ്യും. മുതിര്‍ന്ന നേതാവെന്ന നിലയില് നേതൃനിരയില്‍ തന്നെ അദ്ദേഹത്തിന് അര്‍ഹിക്കുന്ന സ്ഥാനം നല്‍കും.”-പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

അതേസമയം, എന്‍സിപിയിലേക്ക് പീതാംബരന്‍ മാസ്റ്റര്‍ ക്ഷണിച്ചതിനോട് പ്രതികരിക്കാനില്ലെന്നാണ് പിസി ചാക്കോ പറഞ്ഞത്. ആശയതലത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും എതിരാളികളല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ ധാരണകളുണ്ടാകണം. കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും പരസ്പരം പൊരുതുന്നത് മറ്റ് മാര്‍ഗമില്ലാത്തതുകൊണ്ടാണെന്നും പിസി ചാക്കോ ചൂണ്ടിക്കാട്ടി.

”എന്‍സിപിയില്‍ പോകുകയാണെന്ന വാര്‍ത്തകള്‍ ഞാന്‍ നേരത്തേ നിഷേധിച്ചിരുന്നു. എന്‍സിപി വഴിയാണ്. അത് വഴി ഇടതുപക്ഷത്തിലേക്ക് പോകുകയാണ് എന്നുള്ള വാര്‍ത്തകളൊക്കെ വന്നിരുന്നു. രാജിയ്ക്ക് മുമ്പ് കെപിസിസിയിലെ ആരുമായും സംസാരിച്ചിരുന്നില്ല. ഇതൊരു വിലപേശല്‍ ഘട്ടമാകാന്‍ ആഗ്രഹിക്കുന്നില്ല. പല ആളുകളും രാജിവെയ്്ക്കുമെന്ന് പറഞ്ഞിട്ട് അവരെ കാണാന്‍ ആളുകള്‍ ഓടി വരിക, സംസാരിക്കുക, എന്തെങ്കിലും ഓഫര്‍ ചെയ്യുക. അങ്ങനെയൊന്നും ആഗ്രഹിച്ചില്ല. എന്റെ മനസാക്ഷിയുടെ തീരുമാനമാണ് ഞാന്‍ ആരോടും പറഞ്ഞില്ല. ഞാന്‍ ഏറ്റവും അടുത്ത് ഇടപെഴകിയിട്ടുള്ള ഒരു നേതാവാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയ്ക്ക് ഒരു മെസ്സേജ് അയച്ചു. ‘ഇത് അത്രയ്ക്ക് ഒഴിച്ചുകൂടാനാകാത്തതാണോ?’ എന്ന് രാഹുല്‍ ചോദിച്ചു. ഞാന്‍ താങ്ക്സ് പറഞ്ഞ് ഒരു മെസ്സേജ് കൊടുത്തു.” ഇപ്പം രാജിവെയ്ക്കുമെന്ന് പറഞ്ഞുകൊണ്ടിരുന്ന് ആരെങ്കിലും ഓടിവന്ന് സമ്മര്‍ദ്ദം ചെലുത്താതിരിക്കാനാണ് പെട്ടെന്ന് തീരുമാനമെടുത്തതെന്നും പി സി ചാക്കോ വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

Next Story