‘മുഹമ്മദ് ഷാഫി സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ സ്വന്തം ജോലിക്കാരന്’; കൂടുതല്‍ ശ്രദ്ധിക്കേണ്ടവരെ കണ്മുന്പില് നിര്‍ത്തിയെന്ന് വിശദീകരണം
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് ഫോണ്‍ ഉപയോഗിച്ചതിന് വിയ്യൂരിലേക്കു മാറ്റിയ ടിപി വധക്കേസ് പ്രതിയും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനുമായ മുഹമ്മദ് ഷാഫി സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ സഹായിയായി പ്രവത്തിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. ജയിലിലെ ഓഫീസ് ജോലികള്‍ക്കായി കുപ്രസിദ്ധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ നിയോഗിക്കരുത് എന്ന് ജയില്‍ ഡിജിപിയുടെ സര്‍ക്കുലര്‍ നിലവില്ക്കെയാണ് മുഹമ്മദ് ഷാഫി ജയിലില്‍ ഉദ്യോഗസ്ഥരുടെ അടുപ്പക്കാരനായി നിയോഗിക്കപ്പെട്ടത്. മൂന്നു മാസം മുന്‍പ് കണ്ണൂരിലേക്ക് മാറ്റുന്നതിന് മുമ്പ് ആറ് മാസത്തോളമായി സൂപ്രണ്ടിന്റെ അനൗദ്യോഗിക ‘ഓര്‍ഡര്‍ലി’ ആയിരുന്നു മുഹമ്മദ് […]
7 July 2021 8:08 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് ഫോണ്‍ ഉപയോഗിച്ചതിന് വിയ്യൂരിലേക്കു മാറ്റിയ ടിപി വധക്കേസ് പ്രതിയും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനുമായ മുഹമ്മദ് ഷാഫി സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ സഹായിയായി പ്രവത്തിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. ജയിലിലെ ഓഫീസ് ജോലികള്‍ക്കായി കുപ്രസിദ്ധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ നിയോഗിക്കരുത് എന്ന് ജയില്‍ ഡിജിപിയുടെ സര്‍ക്കുലര്‍ നിലവില്ക്കെയാണ് മുഹമ്മദ് ഷാഫി ജയിലില്‍ ഉദ്യോഗസ്ഥരുടെ അടുപ്പക്കാരനായി നിയോഗിക്കപ്പെട്ടത്. മൂന്നു മാസം മുന്‍പ് കണ്ണൂരിലേക്ക് മാറ്റുന്നതിന് മുമ്പ് ആറ് മാസത്തോളമായി സൂപ്രണ്ടിന്റെ അനൗദ്യോഗിക ‘ഓര്‍ഡര്‍ലി’ ആയിരുന്നു മുഹമ്മദ് ഷാഫിയൊന്നാണ്് റിപ്പോര്‍ട്ട്.
സ്വന്തം അപേക്ഷ പ്രകാരമായിരുന്നു മുഹമ്മദ് ഷാഫിയെ വീണ്ടും കണ്ണൂരിലേക്ക് മാറ്റിയത്. അതുവരെ സൂപ്രണ്ടിന്റെ ഓഫിസില്‍ സ്വാതന്ത്ര്യമുള്ള ജോലിക്കാര്‍ എന്ന നിലയിലായിരുന്നു ഷാഫിയുടെ പ്രവര്‍ത്തനം. ഷാഫിക്ക് പുറമെ തൃശൂര്‍ പുഴയ്ക്കലിലെ ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദ് ആയിരുന്നു ഇത്തരത്തില്‍ നിയോഗിക്കപ്പെട്ട മറ്റൊരാള്‍ എന്നും മനോരമ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം സഹതടവുകാരെ ആക്രമിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് റഷീദ്. ഈ സംഭവത്തില്‍ റഷീദിനെതിരെ വിയ്യൂര്‍ പൊലീസ് കേസെടുത്തെങ്കിലും ഇയാള്‍ ഇപ്പോഴും ഓഫിസ് ജോലിയില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പരോള്‍ വിഷയങ്ങളിലടക്കം ഈ സഹായികള്‍ ഇടപെട്ടതായും ആക്ഷേപമുണ്ട്.
എന്നാല്‍, കൂടുതല്‍ നീരീക്ഷണം വേണ്ട തടവുകാരെ ഉദ്യോഗസ്ഥരുടെ കണ്മുന്പില് നിര്‍ത്തുന്നതിനായാണ് ഓഫിസ് ജോലിക്കു നിയോഗിച്ചതെന്നു സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എജി സുരേഷ് വിഷയത്തെ വിശദീകരിക്കുന്നത്. പുല്ലു വെട്ടുന്ന ജോലിയായിരുന്നു ആദ്യം ഷാഫിക്ക് നല്‍കിയത്. ഈ സമയം അടങ്ങിയൊതുങ്ങി നിന്നപ്പോഴാണു ഓഫിസ് ജോലി കൊടുത്തത്. ജയില്‍ എന്നാല്‍ തെറ്റുതിരുത്തല്‍ കേന്ദ്രമാണു ജയിലെന്നും സൂപ്രണ്ട് ഓര്‍മ്മിപ്പിക്കുന്നു.
എപിഒ റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് ഓഫിസ് കാര്യങ്ങളില്‍ സഹായിക്കാന്‍ സൂപ്രണ്ടിന് ഔദ്യോഗിക ഓര്‍ഡര്‍ലിയായി വയ്ക്കുക. ഇദ്ദേഹത്തെ സഹായിക്കുകയാണ് അനൗദ്യോഗിക ഓര്‍ഡര്‍ലിയാകുന്ന തടവുകാരന്റെ ചുമതല.