Top

പുതിയ ലുക്കില്‍ ടൊവിനൊ; ഇബ്‌ലീസിനു ശേഷം അടുത്ത ചിത്രവുമായി രോഹിത്ത്

ടൊവിനൊ തോമസിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ ഏറ്റെടുത്ത് ആരാധകര്‍. ചിത്രീകരണം പുരോഗമിക്കുന്ന ‘കള’ എന്ന സിനിമയിലെ ടൊവിയുടെ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. എറണാകുളമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വി എസ് രോഹിത് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് കള. പ്രേഷകരെ രസിപ്പിക്കുന്ന ത്രില്ലര്‍ ചിത്രമാവും കള എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ […]

30 Sep 2020 11:31 AM GMT

പുതിയ ലുക്കില്‍ ടൊവിനൊ; ഇബ്‌ലീസിനു ശേഷം അടുത്ത ചിത്രവുമായി രോഹിത്ത്
X

ടൊവിനൊ തോമസിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ ഏറ്റെടുത്ത് ആരാധകര്‍. ചിത്രീകരണം പുരോഗമിക്കുന്ന ‘കള’ എന്ന സിനിമയിലെ ടൊവിയുടെ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. എറണാകുളമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വി എസ് രോഹിത് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് കള.

പ്രേഷകരെ രസിപ്പിക്കുന്ന ത്രില്ലര്‍ ചിത്രമാവും കള എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ ചിത്രങ്ങള്‍ അവയുടെ അവതരണം കൊണ്ടും ശൈലി കൊണ്ടും ഏറെ ജനശ്രദ്ധ നേടിയിരുന്നു. രോഹിത്തിനൊപ്പം യദു പുഷ്പാകരനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.

ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഇവരെ കൂടാതെ ബാസിഗര്‍ എന്ന് പേരുള്ള ഒരു നായയും ചിത്രത്തില്‍ എത്തും. മനുഷ്യനും പ്രകൃതിയുമാണ് സിനിമയുടെ പ്രമേയം. ജുവിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മതാക്കളാണ് ടൊവിനോ തോമസും രോഹിതും.

ബേസില്‍ ജോസഫ് സംവിധാനം നിര്‍വ്വഹിക്കുന്ന ‘മിന്നല്‍ മുരളി’യാണ് ഇനി പുറത്തിറങ്ങാനുളള ടൊവിനൊ ചിത്രം. ലോക്ക് ഡൗണിനെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നു. രാകേഷ് മണ്ടോടി സംവിധാനം ചെയ്യുന്ന വരവ് ആണ് ഒടുവില്‍ അനൗണ്‍സ് ചെയ്ത ടൊവിനൊ ചിത്രം.

Next Story