രാജുവും രാധയും വിളിച്ചു; അങ്ങനെ ടൊവിനോ ‘മായാവി’ എത്തി

സമൂഹമാധ്യമത്തില്‍ തരംഗമായ മായാവി സീരീസില്‍ പ്രേക്ഷകര്‍ കാത്തിരുന്ന മായാവിയും എത്തി. ടൊവിനോയാണ് എല്ലാവരും ആകാംഷയോടെ കാത്തിരുന്ന മായാവി. കുറച്ച് ദിവസം മുമ്പ് ആരായാരിക്കും മായാവിയെന്ന പ്രോമോയും വന്നിരുന്നു. ആര്‍ട്ട് ഓഫ് അനൂപ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് മായാവി സീരീസിന്റെ നിര്‍മ്മാതാവ്. നിരവധി പേര് ടൊവിനോ ആയിരിക്കും മായാവി എന്ന് നേരത്തെ പറഞ്ഞിരുന്നു. മമ്മൂട്ടി മുതല്‍ അജുവര്‍ഗീസ് വരെയുള്ള താരങ്ങളുടെ പേരും വന്നിരുന്നു.
ഇതിന് മുമ്പ് രാജുവും രാധയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. പ്രിയ താരങ്ങളായ കാളിദാസ് ജയറാമും, നസ്രിയയുമായിരുന്നു രാജുവും രാധയും. കൂടാതെ പുട്ടാലു, ലുട്ടാപ്പി, ഡാകിനി, കുട്ടൂസന്, വിക്രമന്, മുത്തു, ലൊട്ട്ലൊടുക്ക്, ഗുല്ഗുലുമാല് എന്നീ കഥാപാത്രങ്ങളെയും അനൂപ് വരച്ചിരുന്നു. ചെമ്പന്‍ വിനോദായിരുന്നു പുട്ടാലു. ബിജുകുട്ടനായിരുന്നു ലുട്ടാപ്പി. പിഷാരടി മുത്തുവും, ഷമ്മി തിലകന് വിക്രമനും. മാമുക്കോയ കുട്ടൂസനായപ്പോള് ഫിലോമിന ഡാകിനിയായെത്തി. ലൊട്ടുലൊടുക്കായി പ്രദീപ് കോട്ടയവും, സലീം കുമാര്‍ ഗുല്ഗുലുമാലുമായി.
മായാവിയായി ടൊവിനോ

കാളിദാസ് ജയറാം രാജു, രാധ നസ്രിയ

ലൊട്ടുലൊടുക്കായി പ്രദീപ് കോട്ടയം

ഗുല്ഗുലുമാലായി സലീം കുമാര്‍

പുട്ടാലുവായി ചെമ്പന്‍ വിനോദ്

ലുട്ടാപ്പിയായി ബിജു കുട്ടന്

മാമുക്കോയ കുട്ടൂസന്

ഫിലോമിന ഡാകിനി

വിക്രമന് ഷമ്മി തിലകന്, പിഷാരടി മുത്തു

അനൂപ് വേലായുധന് എന്ന കലാകാരനാണ് മായാവി സീരീസിന്റെ നിര്‍മ്മാതാവ്. മലയാള സിനിമയിലെ പ്രമുഖ നടീ നടന്മാരെ മായാവി ചിത്രകഥയിലെ കഥാപാത്രങ്ങളാക്കി മാറ്റുകയാണ് ഈ സീരീസിലൂടെ അനൂപ. ആര്‍ട്ട് ഓഫ് അനൂപ് എന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വരച്ച ഡിജിറ്റല്‍ ചിത്രങ്ങള്‍ അനൂപ് പോസ്റ്റ് ചെയ്യുന്നത്. സീരീസ് കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിന് വേണ്ടിയാണ് മലയാളികള്‍ക്ക് സുപരിചിതമായ മുഖങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഇന്ത്യന്‍ എക്സപ്രെസിന് നല്കിയ അഭിമുഖത്തില്‍ അനൂപ് പറഞ്ഞിരുന്നു.