Top

ക്ലബ് ഹൗസിൽ ടൊവീനോയ്ക്കും വ്യാജൻ; തുറന്നുകാട്ടി താരം

നേരത്തെ ദുൽഖർ സൽമാനും പൃഥ്വിരാജും തങ്ങൾക്ക് ക്ലബ്ഹൗസിൽ ഇല്ലെന്നും തങ്ങളുടെ പേരിലുള്ള അക്കൗണ്ടുകൾ വ്യജമാണെന്നും അറിയിച്ചിരുന്നു

1 Jun 2021 4:54 AM GMT
ഫിൽമി റിപ്പോർട്ടർ

ക്ലബ് ഹൗസിൽ ടൊവീനോയ്ക്കും വ്യാജൻ; തുറന്നുകാട്ടി താരം
X

ക്ലബ്ഹൗസ് പ്ലാറ്റ്‌ഫോം ജനപ്രിയമായി മാറുന്നതിന് പിന്നാലെ വ്യാജ അക്കൗണ്ടുകളും സുലഭമായി കഴിഞ്ഞു. ഇത്തരം വ്യാജന്മാർക്ക് എതിരെ എത്തിയിരിക്കുകയാണ് സിനിമ താരം ടൊവീനോ തോമസ്.

എനിക്ക് ക്ലബ്ഹൗസ് അക്കൗണ്ട് ഇല്ല. ഇത്തരം വ്യാജന്മാരെ സൂക്ഷിക്കണം, ടൊവീനോ ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ ദുൽഖർ സൽമാനും പൃഥ്വിരാജും തങ്ങൾക്ക് ക്ലബ്ഹൗസിൽ ഇല്ലെന്നും തങ്ങളുടെ പേരിലുള്ള അക്കൗണ്ടുകൾ വ്യജമാണെന്നും അറിയിച്ചിരുന്നു. ‘ഞാൻ ക്ലബ്ഹൗസിൽ ഇല്ല. ഈ അക്കൗണ്ടുകൾ എന്റേതല്ല. മാധ്യമങ്ങളിലൂടെ എന്റെ പേരിൽ ആൾമാറാട്ടം നടത്തരും. ഇത് ഒട്ടും കൂൾ ആയ കാര്യമല്ല’, എന്നാണ് ദുൽഖർ പറഞ്ഞത്.

ഐഒഎസിൽ മാത്രം ലഭിച്ചുകൊണ്ടിരുന്ന അപ്ലിക്കേഷൻ ആണ് ക്ലബ്ഹൗസ്. മെയ് 21 മുതലാണ് ആപ്ലിക്കേഷൻ ആൻഡ്രോയ്ഡിൽ ലഭ്യമായി തുടങ്ങിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ക്ലബ്ഹൗസ് യുവ തലമുറയുടെ ഇടയിൽ തരംഗമായി കഴിഞ്ഞു.

ഈ ആപ്പിലൂടെ സംസാരിക്കാൻ മാത്രമേ സാധിക്കുകയുള്ളു. ക്ലബ്ഹൗസ് ലൈവ് ആയി നമുക്ക് ചർച്ച വേദികൾ ഒരുക്കി തരുകയും ആ വീഥികളിലൂടെ വിഷയങ്ങളെക്കുറിച്ചും പരസ്പരം സംസാരിക്കുവാനും സാധിക്കും.സിനിമ താരങ്ങളും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം ഈ ആപ്പിൽ സജീവമാണ്.

Next Story