Top

‘വാശി’കൂട്ടാന്‍ ഇനി ടൊവിനോയും കീര്‍ത്തിയും; ടൈറ്റില്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ‘വാശി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിരിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അച്ഛന്‍ പ്രൊഡ്യൂസ് ചെയ്‌യുന്ന സിനിമയില്‍ മകളായ കീര്‍ത്തി നായികയാകുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ടൊവിനോയും കീര്‍ത്തിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് വാശി. നടനും സംവിധായകനുമായ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. […]

25 Jan 2021 12:37 AM GMT
ഫിൽമി റിപ്പോർട്ടർ

‘വാശി’കൂട്ടാന്‍ ഇനി ടൊവിനോയും കീര്‍ത്തിയും; ടൈറ്റില്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍
X

ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ‘വാശി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിരിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അച്ഛന്‍ പ്രൊഡ്യൂസ് ചെയ്‌യുന്ന സിനിമയില്‍ മകളായ കീര്‍ത്തി നായികയാകുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ടൊവിനോയും കീര്‍ത്തിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് വാശി.

നടനും സംവിധായകനുമായ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ വിഷ്ണു തന്നെയാണ് നിര്‍വഹിക്കുന്നത്. ഛായാഗ്രാഹകന്‍ റോബി വര്‍ഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിങ്ങും, വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. മേനക സുരേഷ്, രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മ്മാണവും നിധിന്‍ മോഹന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.

Launching the Movie Title of My Dear Friend Suresh Kumar's – Revathy Kalaamandhir’s next venture VAASHI. I wish Suresh,…

Posted by Mohanlal on Sunday, 24 January 2021

ഈ വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഉര്‍വ്വശി തീയ്യേറ്റേഴ്‌സും രമ്യാ മൂവീസും ചേര്‍ന്നാണ്. 2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയാണ് രേവതി കലാമന്ദിറിന്റെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. ലൈന്‍ പ്രൊഡ്യൂസര്‍ കെ.രാധാകൃഷ്ണന്‍, പ്രോജക്ട് ഡിസൈനര്‍ ബാദുഷ എന്‍.എം, കലാ സംവിധാനം മഹേഷ് ശ്രീധര്‍, മേക്കപ്പ് പി.വി ശങ്കര്‍, കോസ്റ്റ്യൂം ദിവ്യ ജോര്‍ജ്, സൗണ്‍ഡ് ഡിസൈനിങ് എം.ആര്‍ രാജകൃഷ്ണന്‍, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്.വാഴുര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ടൊവിനോ നിലവില്‍ കള, കാണെക്കാണെ, വഴക്ക് എന്നീ ചിത്രങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. കളയുടെ ടീസറും, കാണെക്കാണെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയരുന്നു. ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദനാണ് ചിത്രീകരണം തുടങ്ങാനിരിക്കുന്ന മറ്റൊരു ടൊവിനോ ചിത്രം.

മഹേഷ് ബാബു ചിത്രമായ ‘സറക്കു വാരി പട്ടയിലാണ്’ കീര്‍ത്തി ഇപ്പോള്‍ അഭിനയിക്കുന്നത്. കീര്‍ത്തിയുടെ ‘മിസ് ഇന്ത്യ’ എന്ന ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം റിലീസ് ചെയ്തത്. സെല്‍വ രാഘവനൊപ്പം കീര്‍ത്തി അഭിനയിക്കുന്ന ‘സാനി കൈദത്തിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

Next Story